എയർഇന്ത്യ എക്സ്പ്രസ് റദ്ദാക്കൽ നടപടി പിൻവലിക്കണം -പി.സി.ഡബ്ല്യു.എഫ്
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ റദ്ദാക്കിയ എയർഇന്ത്യ എക്സ്പ്രസ് നടപടിയിൽ പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) കുവൈത്ത് ഘടകം പ്രതിഷേധിച്ചു. നടപടി മലബാറുകാരോടുള്ള അനീതിയും പ്രവാസികൾക്ക് വലിയ സാമൂഹിക-സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതുമാണ്. നാട്ടിലേക്ക് അടിയന്തരമായി പോകേണ്ട സാഹചര്യങ്ങളിലും, വിദ്യാർഥികളുടെയും തൊഴിലാളികളുടെയും യാത്രകളിലും ഇത് ഗുരുതരമായ പ്രതിസന്ധി വരുത്തും. എയർ ഇന്ത്യ എക്സ്പ്രസും ബന്ധപ്പെട്ട അധികാരികളും ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും മലബാർ പ്രവാസികളുടെ അടിസ്ഥാന യാത്രാവകാശം സംരക്ഷിക്കണമെന്നും പി.സി.ഡബ്ല്യു.എഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

