വ്യോമ പ്രതിരോധ മേധാവി യു.എസ് സെൻട്രൽ കമാൻഡ് ഗ്രൗണ്ട് ഫോഴ്സ് സന്ദർശിച്ചു
text_fieldsകുവൈത്ത് വ്യോമ പ്രതിരോധ സേന കമാൻഡർ മേജർ ജനറൽ ഖാലിദ് അൽ ഷരിയാൻ യു.എസ് സെൻട്രൽ കമാൻഡ് ഗ്രൗണ്ട് ഫോഴ്സ് സന്ദർശനത്തിൽ
കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമ പ്രതിരോധ സേന കമാൻഡർ മേജർ ജനറൽ ഖാലിദ് അൽ ഷരിയാൻ കുവൈത്തിലെ യു.എസ് സെൻട്രൽ കമാൻഡ് ഗ്രൗണ്ട് ഫോഴ്സിൽ ഫീൽഡ് സന്ദർശനം നടത്തി.
അദ്ദേഹത്തെ കമാൻഡർ ജനറൽ പാട്രിക് ഫ്രാങ്ക് സ്വീകരിച്ചു. കുവൈത്തിനും അമേരിക്കക്കും ഇടയിലുള്ള സൈനിക സഹകരണവും സംയുക്ത സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനമെന്ന് കുവൈത്ത് ആമി ജനറൽ സ്റ്റാഫ് അറിയിച്ചു. സന്ദർശനത്തിൽ പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങളും ഉഭയകക്ഷി സഹകരണവും പരിശീലനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളും ഇരുപക്ഷവും ചർച്ചചെയ്തു. സംയുക്ത പ്രവർത്തനം ഏകീകരിക്കുന്നതും സൂചിപ്പിച്ചു.

