വിമാന വിലക്ക്: 32 രാജ്യങ്ങളുടെ പട്ടികയിൽ മാറ്റമില്ല
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടികയിൽ മാറ്റമില്ല. വ്യാഴാഴ്ച ചേർന്ന യോഗമാണ് മറ്റൊരറിയിപ്പുണ്ടാവുന്നത് വരെ പട്ടികയിൽ മാറ്റം വരുത്തേണ്ട എന്ന് തീരുമാനിച്ചത്.ആദ്യം ഏഴുരാജ്യങ്ങളായിരുന്നത് പിന്നീട് 31 ആക്കുകയും കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെ കൂടി പട്ടികയിൽ ചേർക്കുകയുമായിരുന്നു.
ഇന്ത്യ, കൊളംബിയ, അർമീനിയ, സിംഗപ്പൂർ, ബോസ്നിയ -ഹെർസഗോവിന, ഇന്തോനേഷ്യ, ചിലി, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ചൈന, ബ്രസീൽ, സിറിയ, സ്പെയിൻ, ഇറാഖ്, മെക്സിക്കോ, ലബനാൻ, ഹോേങ്കാങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ഇൗജിപ്ത്, പനാമ, പെറു, മൊൽഡോവ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിനാണ് വിലക്കുള്ളത്. ഇൗ രാജ്യങ്ങളിലെ പൗരന്മാർക്ക് മറ്റു രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ചതിനുശേഷം കോവിഡ് പരിശോധന നടത്തി കുവൈത്തിലേക്ക് വരുന്നതിന് തടസ്സമില്ല.കോവിഡ് വ്യാപന തോത് അവലോകനം ചെയ്ത് പട്ടിക അടുത്തയാഴ്ച പുനഃപരിശോധിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

