വിമാന വിലക്ക് നീക്കൽ: കാത്തിരിപ്പ് നീളുന്നു; മന്ത്രിസഭ യോഗത്തിൽ തീരുമാനമില്ല
text_fieldsപ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിക്കുന്നു
കുവൈത്ത് സിറ്റി: 34 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്കുള്ള വിമാന വിലക്ക് നീക്കുന്നത് സംബന്ധിച്ച് കാത്തിരിപ്പ് നീളുന്നു. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലും ഇതുസംബന്ധിച്ച് തീരുമാനമായില്ല. ചർച്ചകൾ ശുഭകരമാണെങ്കിലും തീരുമാനം വൈകുകയാണ്. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് കുവൈത്ത് എയർവേസ്, ജസീറ എയർവേസ് മേധാവികളുമായും വ്യോമയാന വകുപ്പ് മേധാവിയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തിയത് പ്രതീക്ഷ വർധിപ്പിച്ചിരുന്നു.
ഏഴുദിവസം യാത്രക്കാരൻ സ്വന്തം ചെലവിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയണമെന്ന വ്യവസ്ഥയോടെ കുവൈത്തിലേക്ക് നേരിട്ട് വരാൻ അനുവദിക്കണമെന്ന നിർദേശമാണ് വിമാന കമ്പനികൾ മുന്നോട്ടുവെച്ചത്. നിർദേശം പഠിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചതും തുടർന്ന് പ്രധാനമന്ത്രി വിമാനക്കമ്പനികളുമായും വ്യോമയാന വകുപ്പ് മേധാവിയുമായും ചർച്ച നടത്തിയതും പ്രവാസി സമൂഹം പ്രതീക്ഷയോടെ കണ്ടു. എന്നാൽ, തിങ്കളാഴ്ച തീരുമാനമായില്ല. 50ാം ദേശീയ ദിനം ആഘോഷിക്കുന്ന ഒമാന് കുവൈത്ത് മന്ത്രിസഭ അഭിനന്ദനം അറിയിച്ചു. കുവൈത്ത് അമീർ ആഭ്യന്തര മന്ത്രാലയം, അഗ്നിശമന വകുപ്പ് ആസ്ഥാനം സന്ദർശിച്ചത് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് റിപ്പോർട്ട് ചെയ്തു. മഴക്കാല മുന്നൊരുക്കങ്ങളിൽ യോഗം തൃപ്തി പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

