Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയർ അറേബ്യ കുവൈത്ത്-ദുബൈ സർവിസിന് തുടക്കം

text_fields
bookmark_border
എയർ അറേബ്യ കുവൈത്ത്-ദുബൈ സർവിസിന് തുടക്കം
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് അബൂദബിയിലേക്കുള്ള എയർ അറേബ്യയുടെ ആദ്യ വിമാനം തിങ്കളാഴ്ച സർവിസ് ആരംഭിച്ചു. ദിവസം ഒരു സർവിസാണ് ഉണ്ടാകുക. അബൂദബി ഇന്റർനാഷനൽ എയർപോർട്ടിനെയും കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ടിനെയും ബന്ധിപ്പിക്കുന്ന പുതിയ വിമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം വർധിപ്പിക്കുമെന്ന് കുവൈത്തിലെ യു.എ.ഇ അംബാസഡർ ഡോ. മതർ അൽ നെയാദി പറഞ്ഞു.

ജി.സി.സിയിൽ കുറഞ്ഞ നിരക്കിലുള്ള എയർലൈനാണ് എയർ അറേബ്യ. പുതിയ ഫ്ലൈറ്റുകളുടെ സർവിസിന് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സജ്ജമാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ട് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് അൽ ഫദ്ദാഗി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Air Arabia launches Kuwait-Dubai service
Next Story