ലണ്ടനിൽനിന്ന് കുവൈത്തി രോഗികളെ എയർ ആംബുലൻസിൽ കൊണ്ടുവരുന്നു
text_fieldsകുവൈത്തി രോഗികളെ ലണ്ടനിൽനിന്ന് കൊണ്ടുവരാൻ തയാറാക്കിയ എയർ ആംബുലൻസ്
കുവൈത്ത് സിറ്റി: പൗരന്മാരോടുള്ള കരുതലിൽ കുവൈത്ത് വീണ്ടും മാതൃകയാകുന്നു. ലണ്ടനിൽനിന്ന് ആറ് കുവൈത്തി രോഗികളെയും അവരുടെ ബന്ധുക്കളെയും എയർ ആംബുലൻസിൽ കൊണ്ടുവരാൻ തീരുമാനിച്ചു. ഇവർക്കായി വിമാനം ചൊവ്വാഴ്ച കുവൈത്തിൽനിന്ന് പുറപ്പെടും.
െഎ.സി.യു ഉൾപ്പെടെ എല്ലാ ആധുനിക മെഡിക്കൽ സൗകര്യവുമുള്ള വിമാനമാണ് കുവൈത്തികളെ കൊണ്ടുവരാൻ അയക്കുന്നത്. നേരത്തേ കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ സ്വദേശികളെ തിരിച്ചെത്തിക്കാൻ കുവൈത്ത് നടത്തിയ മെഗാ ദൗത്യം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.40,000 സ്വദേശികളെയാണ് സൗജന്യമായി തിരിച്ചുകൊണ്ടുവന്ന് ആഡംബര ഹോട്ടലുകളിൽ സർക്കാർ ചെലവിൽ ക്വാറൻറീൻ സൗകര്യം ഏർപ്പെടുത്തിയത്. വിവിധ രാജ്യങ്ങളിലേക്ക് വിമാനമയച്ചത് മാത്രമല്ല, ഒരു പൗരനെ കൊണ്ടുവരാനായി ആഫ്രിക്കൻ രാജ്യമായ സെനഗലിലേക്ക് വിമാനമയച്ചതും അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

