Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽനിന്ന്​...

കുവൈത്തിൽനിന്ന്​ ഇന്ത്യയിലേക്ക്​ വീണ്ടും സഹായമയച്ചു

text_fields
bookmark_border
കുവൈത്തിൽനിന്ന്​ ഇന്ത്യയിലേക്ക്​ വീണ്ടും സഹായമയച്ചു
cancel
camera_alt

കു​വൈ​ത്തി​ൽ​നി​ന്ന്​ മെ​ഡി​ക്ക​ൽ സ​ഹാ​യം സ്വീ​ക​രി​ക്കാ​നെ​ത്തി​യ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ െഎ.​എ​ൻ.​എ​സ്​ ഷാ​ർ​ദു​ൽ ക​പ്പ​ൽ 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ വീ​ണ്ടും മെ​ഡി​ക്ക​ൽ സ​ഹാ​യം അ​യ​ച്ചു. കു​വൈ​ത്തി​ൽ​നി​ന്ന്​ മെ​ഡി​ക്ക​ൽ സ​ഹാ​യം സ്വീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ ആ​റാ​മ​ത്​ ക​പ്പ​ലാ​ണ്​ കു​വൈ​ത്തി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ​െഎ.​എ​ൻ.​എ​സ്​ ഷാ​ർ​ദു​ൽ ക​പ്പ​ലി​ലാ​ണ്​​ മെ​ഡി​ക്ക​ൽ ഒാ​ക്​​സി​ജ​നും മ​റ്റു വ​സ്​​തു​ക്ക​ളും കൊ​ണ്ടു​പോ​യ​ത്. െഎ.​എ​ൻ.​എ​സ്​ ഷാ​ർ​ദു​ൽ ര​ണ്ടാ​മ​ത്​ ത​വ​ണ​യാ​ണ്​ എ​ത്തി​യ​ത്. 8000 മെ​ഡി​ക്ക​ൽ ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളാ​ണ്​ പു​തി​യ ​ഷി​പ്​​മെൻറി​ലു​ള്ള​ത്.

ലി​ക്വി​ഡ് മെ​ഡി​ക്ക​ല്‍ ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക​റു​ക​ളും ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും ഒാ​ക്​​സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ളു​മാ​ണ്​ വി​മാ​ന മാ​ർ​ഗ​വും ക​പ്പ​ൽ മാ​ർ​ഗ​വും കു​വൈ​ത്തി​ൽ​നി​ന്ന്​ കൊ​ണ്ടു​പോ​കു​ന്ന​ത്.

നേ​ര​ത്തെ ​െഎ.​എ​ൻ.​എ​സ്​ കൊ​ൽ​ക്ക​ത്ത, ​െഎ.​എ​ൻ.​എ​സ്​ കൊ​ച്ചി, ​െഎ.​എ​ൻ.​എ​സ്​ ത​ബ​ർ, ​െഎ.​എ​ൻ.​എ​സ്​ ഷാ​ർ​ദു​ൽ എ​ന്നി​വ കു​വൈ​ത്തി​ൽ​നി​ന്ന്​ ലി​ക്വി​ഡ്​ മെ​ഡി​ക്ക​ൽ ഒാ​ക്​​സി​ജ​ൻ ടാ​ങ്ക​റു​ക​ൾ, ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, ഒാ​ക്​​സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ തു​ട​ങ്ങി മെ​ഡി​ക്ക​ൽ സ​ഹാ​യ വ​സ്​​തു​ക്ക​ളു​മാ​യി മ​ട​ങ്ങി​യി​രു​ന്നു. ഒാ​ക്​​സി​ജ​ൻ ക്ഷാ​മം മൂ​ലം ആ​യി​ര​ങ്ങ​ൾ മ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ത്യ​ക്ക്​ വി​വി​ധ ലോ​ക രാ​ജ്യ​ങ്ങ​ൾ സ​ഹാ​യ വാ​ഗ്​​ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്.

ഇ​ന്ത്യ​ക്ക്​ ആ​ദ്യം സ​ഹാ​യം വാ​ഗ്​​ദാ​നം ചെ​യ്​​ത രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്​ കു​വൈ​ത്ത്. ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഹാ​യം അ​യ​ക്കു​ന്ന രാ​ജ്യ​​ങ്ങ​ളി​ലൊ​ന്നും കു​വൈ​ത്ത്​ ആ​ണ്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ ഉ​ഴ​ലു​ന്ന ഇ​ന്ത്യ​ക്ക്​ സ​ഹാ​യം ന​ൽ​കാ​ൻ കു​വൈ​ത്ത്​ സം​ഭാ​വ​ന കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കു​വൈ​ത്ത്​ സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രാ​ല​യ​മാ​ണ്​ വ്യ​ക്​​തി​ക​ളോ​ടും ക​മ്പ​നി​ക​ളോ​ടും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളോ​ടും സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​ത്. യ​ർ​മൂ​ഖി​ലെ ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്​​മെൻറ്​ സെൻറ​റി​​ൽ ഒാ​ഫി​സ്​ തു​റ​ന്നാ​ണ്​​ സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​ത്.

കു​വൈ​ത്ത്​ സ​ർ​ക്കാ​റി​െൻറ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ സ​ഹാ​യ വ​സ്​​തു​ക്ക​ൾ അ​യ​ക്കു​ന്നു​ണ്ട്. 2800 മെ​ട്രി​ക്​ ട​ൺ ഒാ​ക്​​സി​ജ​ൻ കു​വൈ​ത്തി​ൽ​നി​ന്ന്​ അ​യ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaKuwait
News Summary - Aid was sent back to India from Kuwait
Next Story