യമനിലേക്ക് സഹായം; കുവൈത്ത് സന്നദ്ധ സംഘടന മില്യൺ ഡോളർ സമാഹരിക്കുന്നു
text_fieldsഅൽ നജാത്ത് ചാരിറ്റി ദുരിതാശ്വാസ കാമ്പയിനിൽ വിതരണത്തിന് തയാറാക്കിയ ഭക്ഷണപ്പൊതികളും പുതപ്പും
കുവൈത്ത് സിറ്റി: സംഘർഷംമൂലം പ്രയാസമനുഭവിക്കുന്ന യമൻ ജനതക്ക് സഹായവുമായി കുവൈത്ത് സന്നദ്ധ സംഘടന. കുവൈത്തിലെ അൽ നജാത്ത് ചാരിറ്റി ഇതിനായി പ്രത്യേക കാമ്പയിൻ ആരംഭിച്ചു. 3,30,000 ദീനാർ (മില്യൺ യു.എസ് ഡോളർ) ശേഖരിക്കും. യമൻ ജനതക്ക് അടിയന്തരമായി ആവശ്യമുള്ള വസ്തുക്കൾ ഈ തുക ഉപയോഗിച്ച് വിതരണം ചെയ്യാനാണ് പദ്ധതി.
ഇതുവരെ 1100 ഭക്ഷണപ്പൊതികൾ, ചൂടാക്കൽ പാത്രങ്ങൾ, പുതപ്പുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ യമൻ അഭയാർഥികൾക്ക് വിതരണം ചെയ്യുകയും നിരവധി പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി സംഘടന അംഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

