സിറിയയിലേക്ക് കുവൈത്തിൽനിന്ന് സഹായപ്രവാഹം തുടരുന്നു
text_fieldsകുവൈത്തിലെ അൽ ഖൈർ സൊസൈറ്റി സിറിയയിലേക്ക് ട്രക്കിൽ സഹായ വസ്തുക്കൾ അയക്കുന്നു
കുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷവും അസ്ഥിരതയും ദുരിതം വിതച്ച സിറിയയിലേക്ക് കുവൈത്തിൽനിന്ന് സഹായ പ്രവാഹം തുടരുന്നു.
കുവൈത്തിലെ അൽ ഖൈർ ഹ്യുമാനിറ്റേറിയൻ സൊസൈറ്റി പത്ത് ട്രക്ക് സാധനങ്ങൾ അയച്ചു. ഭക്ഷ്യ വസ്തുക്കളും തണുപ്പ് പ്രതിരോധ വസ്ത്രങ്ങളും കിടക്കയും പുതപ്പുമാണ് തുർക്കിയ വഴി അയച്ചത്.
ഇതിനുപുറമെ ‘കുവൈത്ത് നിങ്ങളോടൊപ്പം കാമ്പയിനിന്റെ ഭാഗമായി വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റി എന്നിവയുടെ ഏകോപനത്തിലൂടെ ഏഴാമത് ദുരിതാശ്വാസ വിമാനം ഡമസ്കസിലെത്തി.
കുവൈത്ത് അമീർ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെയും കിരീടാവകാശിയുടെ നിർദേശപ്രകാരമാണ് സഹായങ്ങൾ എത്തിച്ചത്.

