സിറിയയിലേക്ക് സഹായവുമായി അഞ്ചാം വിമാനം അയച്ചു
text_fieldsസിറിയയിലേക്ക് സഹായവുമായി കുവൈത്തിൽനിന്ന് അഞ്ചാമത് വിമാനം പുറപ്പെടാനൊരുങ്ങുന്നു
കുവൈത്ത് സിറ്റി: സിറിയൻ ജനതക്ക് സഹായവുമായി കുവൈത്തിൽനിന്ന് അഞ്ചാമത് വിമാനം അയച്ചു.
ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയുമായി സൈനിക വിമാനം അബ്ദുല്ല അൽ മുബാറക് എയർ ബേസിൽ നിന്ന് പറന്നുയർന്നു. ‘കുവൈത്ത് നിങ്ങളുടെ കൂടെ’ കാമ്പയിനിന്റെ ഭാഗമായി 33 ടൺ ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളുമാണ് സിറിയയിലേക്ക് അയച്ചത്.
അമീറും കിരീടാവകാശിയും നൽകിയ നിർദേശപ്രകാരമാണ് ഈ സഹായം എത്തിക്കുന്നത്. വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുടെ ഏകോപനത്തിലാണ് സഹായങ്ങൾ അയച്ചത്.

