Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ഡാ​ന് സ​ഹാ​യം...

സു​ഡാ​ന് സ​ഹാ​യം തു​ട​രു​ന്നു; ഒ​മ്പ​താ​മ​ത്തെ വി​മാ​നം അ​യ​ച്ചു

text_fields
bookmark_border
സു​ഡാ​ന് സ​ഹാ​യം തു​ട​രു​ന്നു; ഒ​മ്പ​താ​മ​ത്തെ വി​മാ​നം അ​യ​ച്ചു
cancel
camera_alt

സു​ഡാ​ന് സ​ഹാ​യ​വു​മാ​യി പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ന് സ​മീ​പം കെ.​ആ​ർ.​സി.​എ​സ് പ്ര​വ​ർ​ത്ത​ക​ർ

കു​വൈ​ത്ത് സി​റ്റി: ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന സു​ഡാ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് കു​വൈ​ത്ത് സ​ഹാ​യം തു​ട​രു​ന്നു. ദു​രി​താ​ശ്വാ​സ സ​ഹാ​യ​വു​മാ​യി കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി​യു​ടെ (കെ.​ആ​ർ.​സി.​എ​സ്) ഒ​മ്പ​താ​മ​ത്തെ വി​മാ​നം ക​ഴി​ഞ്ഞ ദി​വ​സം പു​റ​പ്പെ​ട്ടു. 10 ട​ൺ സ​ഹാ​യ വ​സ്തു​ക്ക​ൾ അ​ട​ങ്ങു​ന്ന​താ​ണ് വി​മാ​നം. സു​ഡാ​നു​ള്ള ദു​രി​താ​ശ്വാ​സ സ​ഹാ​യ കാ​മ്പ​യി​ൻ തു​ട​രു​മെ​ന്നും എ​യ​ർ ബ്രി​ഡ്ജ് നി​ല​നി​ർ​ത്തു​മെ​ന്നും ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ൾ ഉ​റ​പ്പാ​ക്കു​മെ​ന്നും കെ.​ആ​ർ.​സി.​എ​സ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ മേ​ധാ​വി ഖാ​ലി​ദ് അ​ൽ സെ​യ്ദ് പ​റ​ഞ്ഞു. കാ​മ്പ​യി​ൻ സു​ഡാ​നി​ലെ ജ​ന​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ കു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ച്ച് കെ.​ആ​ർ.​സി.​എ​സ് കാ​മ്പ​യി​ന്റെ തു​ട​ക്കം മു​ത​ൽ സു​ഡാ​നി​ലേ​ക്ക് 90 ട​ൺ ദു​രി​താ​ശ്വാ​സ സ​ഹാ​യം അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ടി​യ​ന്ത​ര മാ​നു​ഷി​ക പ്ര​ശ്ന​ത്തോ​ടു​ള്ള കു​വൈ​ത്തി​ന്റെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് സ​ഹാ​യം. സു​ഡാ​ൻ ജ​ന​ത​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ദു​രി​താ​ശ്വാ​സ സ​ഹാ​യ കാ​മ്പ​യി​ന് തു​ട​ക്ക​മി​ടാ​ൻ സ​ർ​ക്കാ​ർ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aid to Sudanflight dispatched
News Summary - Aid to Sudan Continues; The ninth flight was dispatched
Next Story