Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ഡാ​ന് സ​ഹാ​യം...

സു​ഡാ​ന് സ​ഹാ​യം തു​ട​രു​ന്നു; 15ാമ​ത് വി​മാ​നം അ​യ​ച്ചു

text_fields
bookmark_border
Aid to Sudan
cancel

കു​വൈ​ത്ത് സി​റ്റി: ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സു​ഡാ​ന് കു​വൈ​ത്ത് സ​ഹാ​യം തു​ട​രു​ന്നു. വി​വി​ധ സ​ഹാ​യ വ​സ്തു​ക്ക​ളു​മാ​യി കു​വൈ​ത്തി​ൽ നി​ന്നു​ള്ള 15ാമ​ത് വി​മാ​നം ഞാ​യ​റാ​ഴ്ച സു​ഡാ​നി​ലേ​ക്ക് പു​റ​പ്പെ​ട്ടു. കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ഹാ​യ​വി​ത​ര​ണം. 10 ട​ൺ ഭ​ക്ഷ​ണ​വും മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ളു​മാ​ണ് അ​യ​ച്ച​ത്.

സു​ഡാ​നി​ൽ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം കു​വൈ​ത്ത് 150 ട​ൺ മാ​നു​ഷി​ക സ​ഹാ​യം അ​യ​ച്ച​താ​യും സു​ഡാ​നി​ലെ ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും കെ.​ആ​ർ.​സി.​എ​സ് മീ​ഡി​യ മേ​ധാ​വി ഖാ​ലി​ദ് അ​ൽ സെ​യ്ദ് പ​റ​ഞ്ഞു. കു​വൈ​ത്തി​ന്റെ മാ​നു​ഷി​ക സം​രം​ഭ​മാ​യ ‘കു​വൈ​ത്ത് ഈ​സ് ബൈ ​യു​വ​ർ സൈ​ഡ്’ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് സ​ഹാ​യ വി​മാ​നം അ​യ​ക്കു​ന്ന​ത്. സു​ഡാ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​ന് കൂ​ടു​ത​ൽ മാ​നു​ഷി​ക സം​ഘ​ട​ന​ക​ളു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്നും ഖാ​ലി​ദ് അ​ൽ സെ​യ്ദ് പ​റ​ഞ്ഞു.

‘ഹെ​ൽ​പ് സു​ഡാ​ൻ’ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി അ​സോ​സി​യേ​ഷ​ന്റെ വെ​ബ്‌​സൈ​റ്റ് വ​ഴി സം​ഭാ​വ​ന ന​ൽ​കാ​ൻ മു​ൻ​കൈ​യെ​ടു​ക്കാ​ൻ അ​ൽ സെ​യ്ദ് ആ​ഹ്വാ​നം ചെ​യ്തു. വി​മാ​നം അ​നു​വ​ദി​ച്ച​തി​ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​നും മാ​നു​ഷി​ക ദൗ​ത്യ​ത്തി​ന്റെ വി​ജ​യ​ത്തി​ന് സം​ഭാ​വ​ന ന​ൽ​കി​യ വി​ദേ​ശ​കാ​ര്യ, ധ​ന​കാ​ര്യ, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു.

സൈ​ന്യ​വും അ​ർ​ധ​സൈ​നി​ക സേ​ന​യും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ന​ട​ക്കു​ന്ന സു​ഡാ​നി​ലെ ജ​ന​ങ്ങ​ളു​ടെ പ്ര​യാ​സ​ങ്ങ​ൾ കു​റ​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടാ​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കു​വൈ​ത്ത് സു​ഡാ​നി​ലേ​ക്ക് എ​യ​ർ ബ്രി​ഡ്ജ് സ്ഥാ​പി​ക്കു​ക​യും സ​ഹാ​യ​വി​ത​ര​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. സു​ഡാ​നി​ലേ​ക്ക് അ​ടി​യ​ന്ത​ര ഭ​ക്ഷ​ണ​വും വൈ​ദ്യ​സ​ഹാ​യ​വും അ​യ​ക്കാ​ൻ കു​വൈ​ത്ത് മ​ന്ത്രി​യും തീ​രു​മാ​ന​മെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aid to Sudanflight dispatched
News Summary - Aid to Sudan Continues; The 15th flight was dispatched
Next Story