Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ല​സ്തീ​ന് സ​ഹാ​യം...

ഫ​ല​സ്തീ​ന് സ​ഹാ​യം തു​ട​രു​ന്നു; 40 ട​ൺ വ​സ്തു​ക്ക​ളു​മാ​യി 37ാമ​ത് വി​മാ​നം കുവൈത്തിൽ നിന്ന് പുറപ്പെട്ടു

text_fields
bookmark_border
flight
cancel
camera_alt

കു​വൈ​ത്തി​ൽനി​ന്ന് ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​യ​വ​സ്തു​ക്ക​ളു​മാ​യി പു​റ​പ്പെ​ടു​ന്ന വി​മാ​നം

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ഫ​ല​സ്തീ​ന് കു​വൈ​ത്ത് സാ​ഹാ​യം തു​ട​രു​ന്നു. 40 ട​ൺ വ​സ്തു​ക്ക​ളു​മാ​യി കു​വൈ​ത്തി​ന്റെ 37ാമ​ത് സ​ഹാ​യ വി​മാ​നം ഞാ​യ​റാ​ഴ്ച ഊ​ജി​പ്തി​ലെ അ​ൽ അ​രി​ഷ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മൂ​ന്ന് ആം​ബു​ല​ൻ​സു​ക​ളും വി​മാ​ന​ത്തി​ലു​ണ്ട്.

ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​സ്ലാ​മി​ക് ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ​യും, ആ​യ​ത്ത് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​ൽ സ​ലാം സൊ​സൈ​റ്റി ഫോ​ർ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ളാ​ണ് ഇ​വ അ​യ​ച്ച​ത്. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ഈ​ജി​പ്ഷ്യ​ൻ റെ​ഡ് ക്ര​സ​ന്റു​മാ​യി ദു​രി​താ​ശ്വാ​സ സ​ഹാ​യം അ​യ​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​ൽ സ​ലാം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ.​ന​ബീ​ൽ അ​ൽ ഔ​ൻ പ​റ​ഞ്ഞു.

റ​ഫ ക്രോ​സിം​ങ്ങിലെ അ​ൽ അ​രി​ഷ് വെ​യ​ർ​ഹൗ​സി​ൽ നി​ന്ന് ഫ​ല​സ്തീ​നി​യ​ൻ റെ​ഡ് ക്ര​സ​ന്റി​ന് ഇ​വ കൈ​മാ​റും. ഗ​സ്സ​യി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ​യും വി​വി​ധ സാ​മ​ഗ്രി​ക​ളു​ടെ​യും വ​ലി​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ ഫ​ല​സ്തീ​ൻ റെ​ഡ് ക്ര​സ​ന്റി​ന്റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണ് ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ൾ അ​യ​ച്ച​തെ​ന്നും അ​ൽ ഔ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AidsIsrael Palestine ConflictKuwait News
News Summary - Aid to Palestine continues- 37th flight takes off from Kuwait with 40 tons of goods
Next Story