Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​സ്സ​ക്ക് സ​ഹാ​യം;...

ഗ​സ്സ​ക്ക് സ​ഹാ​യം; കു​വൈ​ത്ത് അ​യ​ച്ച​ത് 35 വി​മാ​ന​ങ്ങ​ൾ

text_fields
bookmark_border
ഗ​സ്സ​ക്ക് സ​ഹാ​യം; കു​വൈ​ത്ത് അ​യ​ച്ച​ത്  35 വി​മാ​ന​ങ്ങ​ൾ
cancel
camera_alt

ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​യ​വ​സ്തു​ക്ക​ളു​മാ​യി പു​റ​പ്പെ​ടു​ന്ന കു​വൈ​ത്ത് എ​യ​ർ​ഫോ​ഴ്സ് വി​മാ​നം

കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ വ​സ്തു​ക്ക​ളു​മാ​യി കു​വൈ​ത്ത് ബു​ധ​നാ​ഴ്ച​യും പ്ര​ത്യേ​ക വി​മാ​നം അ​യ​ച്ചു.വി​വി​ധ സാ​മ​ഗ്രി​ക​ളു​മാ​യി കു​വൈ​ത്ത് മാ​നു​ഷി​ക സ​ഹാ​യ വി​മാ​നം ബു​ധ​നാ​ഴ്ച അ​ൽ അ​രി​ഷ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ഇ​തോ​ടെ കു​വൈ​ത്ത് എ​യ​ർ ബ്രി​ഡ്ജ് വി​മാ​ന​ങ്ങ​ളു​ടെ ആ​കെ എ​ണ്ണം 35 ആ​യി. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ൽ സ​ലാം സൊ​സൈ​റ്റി ഫോ​ർ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ആ​ൻ​ഡ് ചാ​രി​റ്റി, ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​സ്‍ലാ​മി​ക് ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യും പി​ന്തു​ണ​ക്കു​ക​യും ചെ​യ്യു​ന്ന​ത് തു​ട​രു​മെ​ന്ന് ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​നി​ലെ ക​മ്യൂ​ണി​ക്കേ​ഷ​ൻ സെ​ക്ട​ർ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ഇ​ബ്രാ​ഹിം അ​ൽ ബാ​ദ​ർ പ​റ​ഞ്ഞു.

കു​വൈ​ത്ത് ചാ​രി​റ്റി​ക​ളു​ടെ​യും ഫ​ല​സ്തീ​ൻ, ഈ​ജി​പ്ഷ്യ​ൻ റെ​ഡ് ക്ര​സ​ന്‍റു​ക​ളു​ടെ​യും സ​ഹ​ക​ര​ണം ഇ​തി​നു​ണ്ട്. ശൈ​ത്യ​കാ​ല​ത്ത് ആ​വ​ശ്യ​മാ​യ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി, ഫ​ല​സ്തീ​ൻ റെ​ഡ് ക്ര​സ​ന്‍റും ചാ​രി​റ്റി ഗ്രൂ​പ്പു​ക​ളും ത​മ്മി​ൽ നി​ര​ന്ത​ര ഏ​കോ​പ​ന​വും സ​മ്പ​ർ​ക്ക​വും ഉ​ണ്ടെ​ന്നും അ​ൽ ബാ​ദ​ർ പ​റ​ഞ്ഞു. തു​ർ​ക്കി​യ തു​റ​മു​ഖ​ത്തു​നി​ന്ന് ര​ണ്ട് ക​പ്പ​ലു​ക​ൾ പു​റ​പ്പെ​ടു​ന്ന​തി​ന് ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​ൻ ചാ​രി​റ്റി പ്ര​തി​നി​ധി സം​ഘം തു​ർ​ക്കി​യി​ലേ​ക്ക് പോ​കു​മെ​ന്നും അ​ൽ ബാ​ദ​ർ പ​റ​ഞ്ഞു. പ​ദ്ധ​തി​ക​ൾ​ക്കാ​യി 564,000 ദീ​നാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaAidKuwaitplanes
News Summary - Aid to Gaza; Kuwait sent 35 planes
Next Story