ഗസ്സയിലേക്ക് സഹായം എത്തിക്കൽ; ഏകോപനം തുടരുന്നു
text_fieldsകെ.ആർ.സി.എസ് ചെയർമാൻ ഖാലിദ് അൽ മുഗാമിസ് കുവൈത്ത് സക്കാത് ഹൗസ് ഡയറക്ടർ ജനറൽ ഡോ. മജീദ് അൽ അസ്മിയുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഗസ്സ മുനമ്പിലേക്കുള്ള ദുരിതാശ്വാസ സഹായത്തിന്റെ നിലവിലെ ഘട്ടം വിമാന ഗതാഗതത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ചെയർമാൻ ഖാലിദ് അൽ മുഗാമിസ്. ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നതിനുള്ള സംവിധാനം ഏകോപിപ്പിക്കുന്നതിന് സാമൂഹിക, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണം നടന്നുവരുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫലസ്തീൻ ജനത കടന്നുപോകുന്ന ദുഷ്കരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് മാനുഷിക ശ്രമങ്ങളെ പിന്തുണക്കുന്നതിൽ രാജ്യത്തെ ഔദ്യോഗിക സ്ഥാപനങ്ങളുടെ താൽപര്യവും വ്യക്തമാക്കി.
കുവൈത്ത് സക്കാത് ഹൗസ് ഡയറക്ടർ ജനറൽ ഡോ. മജീദ് അൽ അസ്മിയുമായി അൽമുഗാമിസ് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. ദുരിതാശ്വാസ മേഖലയിൽ സകാത് ഹൗസ് വഹിച്ച പങ്കിനെയും സംയുക്ത ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഇരുവരും ചർച്ചചെയ്തു.ഗസ്സയിലെ ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനായി കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം ആരംഭിച്ച അടിയന്തര ദുരിതാശ്വാസ കാമ്പയിനിൽ മൂന്നു ദിവസം കൊണ്ട് 6.5 ദശലക്ഷം ദീനാർ ശേഖരിച്ചിരുന്നു. ഇത് ഉപയോഗിച്ചുള്ള സഹായം ഗസ്സയിലെത്തിക്കുന്നതിന് ഏകോപനം നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

