Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​സ്സ​യി​ലേ​ക്ക്​...

ഗ​സ്സ​യി​ലേ​ക്ക്​ കു​വൈ​ത്ത്​ വീ​ണ്ടും സ​ഹാ​യ​വ​സ്​​തു​ക്ക​ൾ അ​യ​ച്ചു

text_fields
bookmark_border
ഗ​സ്സ​യി​ലേ​ക്ക്​ കു​വൈ​ത്ത്​ വീ​ണ്ടും സ​ഹാ​യ​വ​സ്​​തു​ക്ക​ൾ അ​യ​ച്ചു
cancel
camera_alt

 ഗ​സ്സ​യി​ലേ​ക്കു​ള്ള കു​വൈ​ത്ത്​ റെ​ഡ്​ ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി​യു​ടെ സ​ഹാ​യ വ​സ്​​തു​ക്ക​ൾ 

കു​വൈ​ത്ത്​ സി​റ്റി: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​ത​ത്തി​ലാ​യ ഫ​ല​സ്​​തീ​നി​ലെ ഗ​സ്സ​യി​ലേ​ക്ക്​ കു​വൈ​ത്ത്​ റെ​ഡ്​ ക്രെ​സ​ൻ​റ്​ സൊ​സൈ​റ്റി വീ​ണ്ടും സ​ഹാ​യ വ​സ്​​തു​ക്ക​ൾ അ​യ​ച്ചു.

ജോ​ർ​ഡ​നി​ൽ​നി​ന്നാ​ണ് ര​ണ്ട്​​ ട്ര​ക്കു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​യ​ത്. പ്ര​ധാ​ന​മാ​യും ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളാ​ണ്​ അ​യ​ച്ച​ത്. കു​വൈ​ത്തി​ൽ​നി​ന്ന്​ സൈ​നി​ക വി​മാ​ന​ത്തി​ൽ ജോ​ർ​ഡ​നി​ൽ എ​ത്തി​ക്കു​ക​യും അ​വി​ടു​ത്തെ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ സൂ​ക്ഷി​ക്കു​ക​യും ചെ​യ്​​ത സാ​ധ​ന​ങ്ങ​ളാ​ണ്​ അ​നു​മ​തി ​ല​ഭി​ച്ച​തോ​ടെ വെ​സ്​​റ്റ്​​ബാ​ങ്ക്​ വ​ഴി ഗ​സ്സ​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​യ​ത്.

ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും മ​രു​ന്നു​ക​ളു​ടെ​യും ശേ​ഖ​രം കൊ​ണ്ടു​പോ​കാ​ൻ അ​നു​മ​തി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന്​ കു​വൈ​ത്ത്​ റെ​ഡ്​​ക്രെ​സ​ൻ​റ്​ സൊ​​സൈ​റ്റി ജ​ന​റ​ൽ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ ഉ​ബൈ​ദ്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന്​ ശേ​ഷം ഗ​സ്സ​യി​ലേ​ക്ക്​ ആ​ദ്യം സ​ഹാ​യം എ​ത്തി​ച്ച​ത്​ കു​വൈ​ത്താ​ണ്. ജൂ​ൺ ഒ​മ്പ​തി​ന്​ ആ​ദ്യ വി​മാ​നം അ​യ​ച്ചു.

കു​വൈ​ത്ത്​ സ​ർ​ക്കാ​റും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന്​ സം​ഭാ​വ​ന കാ​മ്പ​യി​ൻ ന​ട​ത്തി 23.3 ല​ക്ഷം ദി​നാ​ർ സ്വ​രൂ​പി​ച്ചു. 33 സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും 59,000 വ്യ​ക്​​തി​ക​ളും കാ​മ്പ​യി​നു​മാ​യി സ​ഹ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gazakuwait
News Summary - Aid materials were sent back to Gaza
Next Story