600 ഓളം സിറിയൻ കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്തു
text_fieldsകെ.ആർ.സി.എസ് പ്രവർത്തകർ സിറിയയിൽ സഹായ വിതരണത്തിൽ
കുവൈത്ത് സിറ്റി: ഭൂകമ്പം തകർത്ത തുർക്കിയ, സിറിയ എന്നിവിടങ്ങളിൽ കുവൈത്ത് സന്നദ്ധപ്രവർത്തകരുടെ ആശ്വാസ പ്രവർത്തനം തുടരുന്നു.
ഭൂകമ്പത്തിൽ വീടുകൾ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത ആയിരങ്ങൾ ഇപ്പോഴും ദുരിതത്തിൽനിന്ന് കരകയറിയിട്ടില്ല. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ (കെ.ആർ.സി.എസ്) നേതൃത്വത്തിൽ ഇവർക്ക് വിവിധ സേവനം നൽകിവരുന്നു.
വ്യാഴാഴ്ച ഖത്തറുമായി സഹകരിച്ച് കെ.ആർ.സി.എസ് 600 ഓളം സിറിയൻ കുടുംബത്തിന് സഹായം വിതരണം ചെയ്തു.
അരി, മൈദ ഈന്തപ്പഴം, ടിന്നിലടച്ച ഭക്ഷണം, പുതപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അഞ്ചുമുതൽ ഏഴുപേർ വരെയുള്ള കുടുംബങ്ങൾക്ക് ഏകദേശം രണ്ടാഴ്ചത്തേക്ക് ഇവ ഉപയോഗിക്കാമെന്ന് കെ.ആർ.സി.എസ് പ്രതിനിധി ഡോ. മുസൈദ് അൽ എനിസി പറഞ്ഞു. ജനങ്ങളുടെ പ്രയാസം ലഘൂകരിക്കുകയും വിശപ്പകറ്റുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങൾ നൽകുന്ന എല്ലാ സംഭാവനകൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

