കെഐജി സാൽമിയ എഐ വെബിനാർ ഇന്ന്
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സാൽമിയ ഏരിയ സംഘടിപ്പിക്കുന്ന എ.ഐ വെബിനാർ തിങ്കളാഴ്ച വൈകുന്നേരം ഏഴിന് ഓൺലൈനായി നടക്കും. ദൈനംദിന ജോലികളിലും പ്രൊഫഷണൽ രംഗത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനും, സ്വയം പ്രവർത്തിച്ച് വിവിധ ജോലികൾ നിർവഹിക്കാൻ കഴിവുള്ള ഏജന്റിക് എ.ഐ സാങ്കേതികവിദ്യയെക്കുറിച്ച് പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇവെൻ്റെക്സ് എ.ഐ, സി.ഇ.ഒയും സ്ഥാപകനുമായ ഇ.എം.അമ്ജദലി വെബിനാറിൽ വിഷയാവതരണം നടത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രായോഗിക സാധ്യതകളും പുതിയ തലമുറ എ.ഐ സംവിധാനങ്ങൾ ഉപയോഗിച്ച് ജോലി കൂടുതൽ കാര്യക്ഷമവും ഉൽപ്പാദനക്ഷമവുമാക്കുന്നതിനുള്ള മാർഗങ്ങളും വെബിനാറിൽ പരിചയപ്പെടുത്തും. എ.ഐ സംബന്ധിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും പരിപാടിയിൽ പങ്കെടുക്കാം. വെബിനാറിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും- +965 6650 0813
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

