കാഴ്ചവൈകല്യമുള്ളവരുടെ സ്വയംപര്യാപ്തതക്ക് എ.ഐ
text_fieldsഡോ. ഹനാദി അൽ ഒമാനി കൺവെൻഷനിൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കാഴ്ച വൈകല്യമുള്ളവരുടെ സ്വയം പര്യാപ്തതക്ക് കൃത്രിമബുദ്ധി(എ.ഐ)യുടെ ഉപയോഗം വലിയ മാറ്റമുണ്ടാക്കുമെന്ന് കുവൈത്ത്. സ്വതന്ത്രമായി ജീവിക്കാനും ദൈനംദിന ജീവിതം, ജോലി, വിദ്യാഭ്യാസം എന്നിവയിൽ സജീവമായി പങ്കെടുക്കാനും എ.ഐ അവരെ പ്രാപ്തരാക്കുമെന്നും സൂചിപ്പിച്ചു.
ന്യൂയോർക്കിൽ നടന്ന ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച കൺവെൻഷനിൽ കുവൈത്ത് ലോയേഴ്സ് അസോസിയേഷനിലെ ഭിന്നശേഷി കേന്ദ്രത്തിന്റെ ഡയറക്ടർ ഡോ. ഹനാദി അൽ ഒമാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ആരെയും പിന്നിലാക്കരുത്: വികലാംഗരെ ഉൾപ്പെടുത്തുന്നതിനും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും എ.ഐ ഉപയോഗിക്കൽ’ എന്ന തലകെട്ടിലായിരുന്നു കൺവെൻഷൻ. ടെക്സ്റ്റ്-ടു-സ്പീച്ച്, മെച്ചപ്പെടുത്തിയ ബ്രെയിൽ, അലക്സ, ഗൂഗിൾ അസിസ്റ്റന്റ് പോലുള്ള സന്ദേശങ്ങൾ അയക്കാനും കാളുകൾ വിളിക്കാനും വിവരങ്ങൾ കൈമാറാനും സഹായിക്കുന്നതായും അവർ പറഞ്ഞു. സ്ക്രീൻ-റീഡർ സോഫ്റ്റ്വെയർ ഇപ്പോൾ വെബ്സൈറ്റുകളെ പഠനം, പരിശീലനം, ഗവേഷണം എന്നിവക്കും സഹായിക്കുന്നതായും ചൂണ്ടിക്കാട്ടി. കുവൈത്തിലും മിഡിൽ ഈസ്റ്റിലും ലൈസൻസ് നേടിയ ആദ്യത്തെ അന്ധ അഭിഭാഷക എന്ന നിലയിലും അറബ് ലോകത്തെ പ്രത്യേക ആവശ്യങ്ങൾക്കുള്ള കേന്ദ്രത്തിന്റെ ആദ്യത്തെ അന്ധ ഡയറക്ടർ എന്ന നിലയിലും തന്റെ യാത്രകളും അവർ വിവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

