അഹമദി സെന്റ് പോൾ ചർച്ച് വാർഷികം; ആശംസയുമായി അമീരി ദിവാൻ കാര്യ മന്ത്രി
text_fieldsഅമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹിനെ അഹമദി
സെന്റ് പോൾ ചർച്ച് അധികൃതർ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: അഹമദിയിലെ സെന്റ് പോൾ ചർച്ചിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ അമീറിന്റെ പ്രതിനിധിയായി അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് പങ്കെടുത്തു.
ചർച്ചിലെത്തിയ മന്ത്രിയെ പുരോഹിതർ സ്വീകരിച്ചു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് ഭരണകൂടത്തെയും കുവൈത്ത് ജനതയുടെ സഹിഷ്ണുതയെ യും സമാധാനപരമായ സഹവർത്തിത്വത്തെയും സഭയുടെ പുരോഹിതൻ ഡോ. മൈക്കൽ എംബോണ തന്റെ പ്രസംഗത്തിൽ പ്രകീർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

