‘അഹ്ലൻ വ സഹ്ലൻ യാ റമദാൻ’ ഇന്ന്
text_fieldsകുവൈത്ത് സിറ്റി: റമദാനെ വരവേൽക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന അഹ് ലൻ വ സഹ് ലൻ യാ റമദാൻ സംഗമം വെള്ളിയാഴ്ച. വൈകുന്നേരം 6.30 ന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിലാണ് പരിപാടി.
സംഗമം ഔക്കാഫ് ജാലിയാത്തിലെ ശൈഖ് മുഹമ്മദ് അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യും. സയ്യിദ് സുല്ലമി മുഖ്യ പ്രഭാഷണം നടത്തും. അബ്ദുന്നാസർ മുട്ടിൽ, ഷാനിബ് പേരാമ്പ്ര എന്നിവർ ക്ലാസുകളെടുക്കും. സംഗമത്തിലേക്ക് സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക് 9782 7920, 556 85576.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

