ഉരീദുവും ഒമാൻ യു.എ.ഇ എക്സ്ചേഞ്ചും ധാരണപ്പത്രം ഒപ്പിട്ടു; മൊബൈൽ റീചാർജിങ്ങിന് സൗകര്യം
text_fieldsമസ്കത്ത്: ഉരീദു പ്രീപെയിഡ് ഉപഭോക്താക്കൾക്ക് ഒമാൻ യു.എ.ഇ എക്സ്ചേഞ്ച് ശാഖകളിൽ റീചാർജിങ്ങിന് സൗകര്യം. ഇതുസംബന്ധിച്ച് ഒമാൻ യു.എ.ഇ എക്സ്ചേഞ്ചും ഉരീദുവും ധാരണപ്പത്രം ഒപ്പുവെച്ചു.
ഒമാൻ യു.എ.ഇ എക്സ്ചേഞ്ച് സി.ഇ.ഒ എം.പി ബോബനും ഖിംജി രാംദാസ് ലൈഫ് സ്റ്റൈൽ ഗ്രൂപ് സി.ഒ.ഒ സച്ചിൻ മൽഹോത്രയും ഉരീദു ഇൻഡയറക്ട് സെയിൽസ് വിഭാഗം മേധാവി താരീഖ് അൽ റൈസിയുമാണ് ധാരണപ്പത്രത്തിൽ ഒപ്പുവെച്ചത്.
റൂവി ഒ.സി സെൻററിൽ നടന്ന പരിപാടിയിൽ ഇരു സ്ഥാപനങ്ങളിലെയും ഉന്നത മാനേജ്മെൻറ് പ്രതിനിധികളും സംബന്ധിച്ചു. ഒമാൻ യു.എ.ഇ എക്സ്ചേഞ്ചിെൻറ വിവിധയിടങ്ങളിലായുള്ള 60 ശാഖകളിൽ ആഴ്ചയിൽ എല്ലാ ദിവസവും ഇൗ സേവനം ലഭിക്കും.
ഉപഭോക്താക്കൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഉരീദുവുമായുള്ള പുതിയ പങ്കാളിത്തം സഹായിക്കുമെന്ന് ഒമാൻ യു.എ.ഇ എക്സ്ചേഞ്ച് സി.ഇ.ഒ എം.പി ബോബൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
