ആഫ്രിക്കൻ ദിനാഘോഷം ഇന്ന്: രണ്ടു ദശലക്ഷം ഡോളർ സമാഹരണം ലക്ഷ്യം
text_fieldsസന്നദ്ധ സംഘടനാ സ്വകാര്യ കമ്പനി പ്രതിനിധികൾ സംബന്ധിക്കും
കുവൈത്ത് സിറ്റി: കുവൈത്തിൽ ആഫ്രിക്കൻ ദിനാഘോഷം ചൊവ്വാഴ്ച രാത്രി എട്ടുമണിമുതൽ 11 വരെ ഫർവാനിയ ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കും.
ആഫ്രിക്കയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ദാരിദ്ര്യ നിർമാർജനത്തിനും വിഭവസമാഹരണം നടത്താൻ ലക്ഷ്യമിട്ടാണ് സംഗമം നടത്തുന്നത്. കുവൈത്ത് ഫണ്ടിെൻറയും കുവൈത്ത് ചേംബർ ഒാഫ് കോമേഴ്സിെൻറയും സഹകരണത്തോടെ നടത്തുന്ന സംഗമത്തിൽ രണ്ട് ദശലക്ഷം ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
സന്നദ്ധ സംഘടനകളുടെയും സ്വകാര്യ കമ്പനികളുടെയും പ്രതിനിധികൾ സംബന്ധിക്കും. ആഫ്രിക്കൻ യൂനിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്. കുവൈത്തിലെ വിവിധ ആഫ്രിക്കൻ രാജ്യങ്ങളുടെ അംബാസഡർമാരും സംബന്ധിച്ചു.
ഗതാഗതം, കൃഷി, ഫാമിങ്, ആശയവിനിമയം, വ്യാപാരം, വ്യവസായം, വിനോദസഞ്ചാരം തുടങ്ങി വിവിധ മേഖലകളിൽ കൂടുതൽ മെച്ചപ്പെട്ട നിലവാരത്തിലേക്ക് ആഫ്രിക്കൻ രാജ്യങ്ങളെ എത്തിക്കാനാവശ്യമായ നടപടികളെ കുറിച്ച് യോഗം ചർച്ച ചെയ്യും. സാമ്പത്തിക-സാേങ്കതിക സഹായം നൽകാൻ വിവിധ കമ്പനികൾ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ആഫ്രിക്കയുടെ വികസനത്തിന് കുവൈത്ത് ഉൾപ്പെടുന്ന അറബ് സമൂഹം നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
