എ.എഫ്.എൽ സമ്മർ ലീഗ്: റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ജേതാക്കൾ
text_fieldsഎ.എഫ്.എൽ സമ്മർ ലീഗ് 2022 (എ-ഡിവിഷൻ) ക്രിക്കറ്റ് ചാമ്പ്യൻഷിപ് ജേതാക്കളായ റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്
കുവൈത്ത് സിറ്റി: അബുഹലീഫാ റേഞ്ചേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന എ.എഫ്.എൽ സമ്മർ ലീഗ് 2022 (എ-ഡിവിഷൻ) ക്രിക്കറ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ എലൈറ്റ് സ്പോർട്ടിങ് ക്ലബിനെ പരാജയപ്പെടുത്തി റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ടോസ് നേടിയ റൈസിങ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ റൈസിങ് സ്റ്റാര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. 55 പന്തില്‍ 67 റണ്‍സ് എടുത്ത റൈസിങ് സ്റ്റാറിന്റെ രാഹുൽ മുരളിയാണ് ഫൈനലിലെ താരം.
165 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ എലൈറ്റ് സ്പോർട്ടിങ് ക്ലബിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ടൂർണമെന്റിലെ മികച്ച താരമായി റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് താരം റെനിൽ രാജിനെയും മികച്ച ബാറ്റ്സ്മാനായി ലയൺസ് ക്രിക്കറ്റ് ക്ലബ് താരം സന്ദീപ് പട്ടേലിനെയും തിരഞ്ഞെടുത്തു.
ലയൺസ് ക്രിക്കറ്റ് ക്ലബ് താരം ചിത്തരഞ്ജൻ നരഹരിയാണ് മികച്ച ബൗളർ. സമ്മാനവിതരണ ചടങ്ങിൽ സംഘാടക സമിതി അംഗങ്ങളായ എം.സി. നൈബു , സി.കെ. ഷമീർ , അർഷാദ് ഹംസ, ടോണി തോമസ്, വിശാൽ പട്ടാടിയ, വിനീത് വിജയൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

