Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅഫ്​ഗാൻ വിഷയം:...

അഫ്​ഗാൻ വിഷയം: കരുതലോടെ പ്രതികരിച്ച്​ കുവൈത്ത്​

text_fields
bookmark_border
അഫ്​ഗാൻ വിഷയം: കരുതലോടെ പ്രതികരിച്ച്​ കുവൈത്ത്​
cancel

കു​വൈ​ത്ത്​ സി​റ്റി: അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ പ്ര​ശ്​​ന​ങ്ങ​ളി​ലും അ​ധി​കാ​ര​ക്കൈ​മാ​റ്റ​ത്തി​ലും ക​രു​ത​ലോ​ടെ പ്ര​തി​ക​രി​ച്ച്​ കു​വൈ​ത്ത്. സ്ഥി​തി സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന്​ കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ​ക്കു​റി​ച്ചോ പി​ന്തു​ണ ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ചോ കു​വൈ​ത്ത്​ ഇ​തു​വ​രെ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. ര​ക്ത​ച്ചൊ​രി​ച്ചി​ൽ ത​ട​യു​ന്ന​തി​നും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പൂ​ർ​ണ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നും പ​ര​മാ​വ​ധി സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളോ​ടും കു​വൈ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​ദേ​ശ പൗ​ര​ന്മാ​രു​ടെ​യും സു​ര​ക്ഷി​ത​മാ​യ തി​രി​ച്ചു പോ​ക്കി​ന് വ​ഴി ഒ​രു​ക്ക​ണം. അ​ഫ്ഗാ​നി​സ്താ​െൻറ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും നി​ല​നി​ർ​ത്തി ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും ന​ല്ല ജീ​വി​ത​വും സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും കൂ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന്​ കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഉ​ണ​ർ​ത്തി.

പൊ​തു​​വെ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ കു​വൈ​ത്ത്​ അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടാ​റി​ല്ല. സ​മ​ന്വ​യ​ത്തി​െൻറ​യും സ​മാ​ധാ​ന​ത്തി​െൻറ​യും സ​ന്ദേ​ശ​വു​മാ​യി പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പെ​ട്ട ച​രി​ത്ര​മാ​ണ്​ കു​വൈ​ത്തി​നു​ള്ള​ത്. അ​തി​നി​ടെ മു​ൻ എം.​പി​മാ​രാ​യ ഡോ. ​വ​ലീ​ദ്​ അ​ൽ ത​ബ്​​ത​ബാ​ഇ, നാ​സ​ർ അ​ൽ ദു​വൈ​ല എ​ന്നി​വ​ർ താ​ലി​ബാ​നെ പി​ന്തു​ണ​ച്ച്​ ട്വീ​റ്റ്​ ചെ​യ്​​തു.

കു​വൈ​ത്ത്​ പാ​ർ​ല​മെൻറ്​ കൈ​യേ​റ്റ​ക്കേ​സി​ൽ കോ​ട​തി ശി​ക്ഷി​ച്ച​തോ​ടെ തു​ർ​ക്കി​യി​ൽ അ​ഭ​യം തേ​ടി ക​ഴി​യു​ക​യാ​ണ് പ്ര​തി​പ​ക്ഷ​ത്തെ പ്ര​ധാ​ന നേ​താ​വാ​യി​രു​ന്ന​ ഡോ. ​വ​ലീ​ദ്​ അ​ൽ ത​ബ്​​ത​ബാ​ഇ. കു​വൈ​ത്തി​ലെ അ​ഫ്​​ഗാ​ൻ പൗ​ര​ന്മാ​രി​ൽ ചി​ല​ർ താ​ലി​ബാ​ൻ അ​ധി​കാ​ര​മേ​റ്റ​തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച്​ മ​ധു​ര​വി​ത​ര​ണം ന​ട​ത്തി​യ​താ​യി ​പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityAfghan issue
News Summary - Afghan issue: Kuwait responds with caution
Next Story