അഫ്ഗാനിൽ നയതന്ത്ര ചർച്ചകളിലൂടെ സ്ഥിരത ഉറപ്പുവരുത്തണം –കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: വിവിധ വിഭാഗങ്ങൾക്കിടയിൽ നയതന്ത്ര തലത്തിൽ നടക്കുന്ന ചർച്ചകളിലൂടെയും സമവായത്തിലൂടെയും മാത്രമേ അഫ്ഗനിസ്താനിൽ ശാശ്വത സമാധാനവും സ്ഥിരതയും തിരിച്ചുകൊണ്ടുവരാൻ സാധിക്കൂവെന്ന് കുവൈത്ത്. അഫ്ഗാൻ വിഷയത്തിൽ കഴിഞ്ഞദിവസം യു.എൻ സുരക്ഷാ കൗൺസിലിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെ കുവൈത്തിെൻറ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കക്ഷികൾക്കിടയിലെ ആഭ്യന്തര സംഘർഷങ്ങളും ബാഹ്യശക്തികളുടെ ഇടപെടലുകളുമാണ് അഫ്ഗാനിസ്താനെ ഈ നിലയിലെത്തിച്ചത്.
രാജ്യത്തെ പുനരുദ്ധരിക്കുന്നതോടൊപ്പം അരക്ഷിതാവസ്ഥയിലായ യുവാക്കൾക്ക് ദിശാബോധം നൽകാനുള്ള ശ്രമങ്ങളും അഫ്ഗാനിൽ നടക്കേണ്ടതുണ്ടെന്ന് ഉതൈബി അഭിപ്രായപ്പെട്ടു. വളർന്നുവരുന്ന യുവാക്കൾക്ക് ശരിയായ വിദ്യാഭ്യാസം നൽകിയും സാധാരണക്കാരുടെ അഭിലാഷങ്ങൾ പൂർത്തീകരിച്ചുമാണ് ഇത് സാധ്യമാക്കേണ്ടത്. അഫ്ഗാനിൽ സമാധാനം യാഥാർഥ്യമാക്കുന്നതിന് കുവൈത്തിെൻറ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാകും.
പ്രശ്നങ്ങൾക്കിടയിലും അടുത്ത ജൂലൈയിൽ അഫ്ഗാനിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഉതൈബി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
