Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏഷ്യൻ ഫുട്സാൽ ടൂർണമെൻറിന് കുവൈത്ത് വേദിയാവും
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഏഷ്യൻ ഫുട്സാൽ (ഫൈവ്സ്) ടൂർണമെൻറിന് കുവൈത്ത് വേദിയാവും. ഡിസംബർ രണ്ട് മുതൽ 13 വരെ ശൈഖ് സഅദ് അൽ അബ്ദുല്ല ഇൻഡോർ സ്പോർട്സ് കോംപ്ലക്സിലാണ് മത്സരങ്ങൾ നടക്കുകയെന്ന് കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ വാർത്തകുറിപ്പിൽ അറിയിച്ചു.
കുവൈത്ത്, ബഹ്റൈൻ, െലബനാൻ, സൗദി, ഒമാൻ, തുർക്മെനിസ്താൻ, തായ്ലൻഡ്, ഇന്തൊനേഷ്യ, വിയറ്റ്നാം, ഉസ്ബെകിസ്താൻ, തജികിസ്താൻ, ഇറാൻ, കിർഗിസ്താൻ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ ടീമുകളാണ് മത്സരിക്കുക.കോവിഡ് പ്രതിസന്ധി തീർന്നില്ലെങ്കിൽ കാണികളില്ലാതെ നിയന്ത്രണങ്ങളോടെയാണ് ടൂർണമെൻറ് നടക്കുക.
Next Story

