വിവിധ പരിപാടികളുമായി എ.ഇ.സി.കെ ഓണാഘോഷം
text_fieldsകുവൈത്ത് സിറ്റി: കേരളത്തിലെ വിവിധ കോളജ് എൻജിനീയർമാരുടെ കൂട്ടായ്മയായ അലുമ്നി അസോസിയേഷൻ ഓഫ് എൻജിനീയറിങ് കോളജ്സ് ഇൻ കേരള (എ.ഇ.സി.കെ) ഓണാഘോഷം മംഗഫ് പ്രൈം ഓഡിറ്റോറിയത്തിൽ നടന്നു. 'ഒന്നിച്ചോണം 2025' എന്നപേരിൽ നടന്ന പരിപാടി എ.ഇ.സി.കെ പ്രസിഡന്റ് സിബി സാറാ ഉദ്ഘാടനം ചെയ്തു. കുട്ടികളുടേയും മുതിർന്നവരുടെയും നൃത്തങ്ങളും, കേരളത്തിലെ വിവിധ പരമ്പരാഗത കലകളുടെ ആവിഷ്കാരവും ചടങ്ങിലെ ആകർഷണമായി. കുട്ടികളുടെയും മുതിർന്നവരുടെയും പഞ്ച ഗുസ്തി മത്സരങ്ങളും കളർ കോമ്പിറ്റീഷനും നടന്നു.പ്രസിഡന്റ് സിബി സ്വാഗതവും ഓണാഘോഷ കൺവീനർ ജെറിൽ നന്ദിയും പറഞ്ഞു. കൺവീനർ ജെറിൽ, ജനറൽ സെക്രട്ടറി ബിപിൻ ബ്രഹ്മവ്രതൻ എന്നിവർ പരിപാടികൾ ഏകോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

