ആദ്യ ഫലപ്പെരുന്നാൾ 2023: പേര് വിളംബരവും തീം സോങ് പ്രകാശനവും നിർവഹിച്ചു
text_fieldsകുവൈത്ത് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ ‘വിളവ് 2023’ന്റെ പേര് വിളംബരവും തീം
സോങ്, പ്രോഗ്രാം ഫ്ലയർ എന്നിവയുടെ പ്രകാശനകർമവും പുതുപ്പള്ളി എം.എൽ.എ
അഡ്വ. ചാണ്ടി ഉമ്മൻ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ ‘വിളവ് 2023’ന്റെ പേര് വിളംബരവും തീം സോങ്, പ്രോഗ്രാം ഫ്ലയർ എന്നിവയുടെ പ്രകാശനവും ഇടവകയുടെ വിവിധ ദേവാലയങ്ങളിൽ നടത്തി. ഈ വർഷത്തെ ആദ്യഫലപ്പെരുന്നാളിന് ഔദ്യോഗികമായി ‘വിളവ്-2023’ എന്ന് നാമകരണം നൽകിക്കൊണ്ട് അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലിൽ നടന്ന ചടങ്ങിൽ പുതുപ്പള്ളി എം.എൽ.എ അഡ്വ. ചാണ്ടി ഉമ്മൻ മുഖ്യാതിഥിയായിരുന്നു.
എം.എൽ.എ ആയതിനുശേഷം പ്രഥമ വിദേശസന്ദർശനം നടത്തുന്ന ചാണ്ടി ഉമ്മന്റെ ആദ്യ പൊതുപരിപാടിയായിരുന്നു മഹാ ഇടവകയി ലെ ഈ ചടങ്ങുകൾ. നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച്, സാൽമിയ സെന്റ് മേരീസ് ചാപ്പൽ എന്നിവിടങ്ങളിൽ നടന്ന ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പെന്നച്ചൻ എന്നിവർ നേതൃത്വം നൽകി. ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, വിളവ് 2023ന്റെ ജനറൽ കൺവീനർ ജോൺ പി. ജോസഫ്, ജോയന്റ് ജനറൽ കൺവീനർ ജേക്കബ് തോമസ് വല്ലേലിൽ, പ്രോഗ്രാം കൺവീനർ ജോബി ജോൺ, ഫിനാൻസ് കൺവീനർ ഡോണി വർഗീസ്, മലങ്കര സഭാ മാനേജിങ് കമ്മിറ്റിയംഗം തോമസ് കുരുവിള, കല്ക്കത്താ ഭദ്രാസന കൗൺസിൽ അംഗം ദീപക് അലക്സ് പണിക്കർ, പബ്ലിസിറ്റി കൺവീനർ വർഗീസ് റോയി, പ്രോഗ്രാം ജോയന്റ് കൺവീനർ ജോൺ പി. എബ്രഹാം, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

