കാലിഫോർണിയയിലെ പ്രതിഷേധങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ നിർദേശം
text_fieldsകുവൈത്ത് സിറ്റി: കാലിഫോർണിയയിലെ പ്രതിഷേധങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ പൗരന്മാർക്ക് നിർദേശം നൽകി കുവൈത്ത്. ലൊസാഞ്ചലസിലും പരിസരങ്ങളിലുമുള്ള എല്ലാ കുവൈത്ത് പൗരന്മാരോടും പ്രകടനങ്ങളും പ്രതിഷേധങ്ങളും നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും അമേരിക്കയിലെ കുവൈത്ത് സ്റ്റേറ്റ് എംബസി അഭ്യർഥിച്ചു.
സർക്കാർ നൽകുന്ന സുരക്ഷാ നിർദേശങ്ങളും മാർഗനിർദേശങ്ങളും പാലിക്കണമെന്നും എംബസി ഉണർത്തി. ആവശ്യമെങ്കിൽ എംബസിയുമായോ ബന്ധപ്പെട്ട കോൺസുലേറ്റുകളുമായോ ബന്ധപ്പെടാനും നിർദേശിച്ചു.
ഡോണള്‍ഡ് ട്രംപ് സര്‍ക്കാറിന്റെ കുടിയേറ്റ നയത്തിനെതിരെ കാലിഫോര്‍ണിയയിലെ ലൊസാഞ്ചലസില്‍ വെള്ളിയാഴ്ച ആരംഭിച്ച പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കുവൈത്ത് എംബസിയുടെ മുന്നറിയിപ്പ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി ലൊസാഞ്ചലസിലുടനീളം വ്യാഴാഴ്ച മുതല്‍ കുടിയേറ്റ കാര്യവിഭാഗം റെയ്ഡ് തുടങ്ങിയതോടെയാണ് ആളുകള്‍ തെരുവിലിറങ്ങിയത്. പലയിടത്തും പ്രതിഷേധം ഏറ്റുമുട്ടലില്‍ കലാശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.