ബന്ധമില്ലാത്തവർക്ക് പണമയക്കരുതെന്ന് മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പൗരന്മാരും പ്രവാസികളും തങ്ങളുമായി ബന്ധമില്ലാത്ത രാജ്യത്തിന് പുറത്തുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം അയക്കരുതെന്ന് മുന്നറിയിപ്പ്.
അത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധമായി കണക്കാക്കുകയും ശിക്ഷ നൽകുകയും ചെയ്യും. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകൽ, കൊള്ളയടിക്കൽ, ഭിക്ഷാടനം, അനധികൃതമായ പിരിവ് എന്നിവ തടയുന്നതിെൻറ ഭാഗമായാണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയത്. ഇലക്ട്രോണിക് അല്ലെങ്കിൽ ബാങ്കിങ് രീതികൾ ഉപയോഗിച്ച് വിശ്വസനീയമല്ലാത്ത കക്ഷിക്കും തങ്ങൾക്ക് പരിചയമില്ലാത്തവർക്കും പണം കൈമാറുന്നത് സംശയത്തിെൻറ വലയത്തിൽ വരുമെന്നും നിയമപരമായ പ്രത്യാഘാതങ്ങൾക്ക് സാധ്യതയുണ്ടെന്നും സാമൂഹിക ക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

