Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​തി​കൂ​ല...

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ; കു​വൈ​ത്ത് സ്‌​പോ​ർ​ട്‌​സ് ഡേ ​മാ​റ്റി

text_fields
bookmark_border
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ; കു​വൈ​ത്ത് സ്‌​പോ​ർ​ട്‌​സ് ഡേ ​മാ​റ്റി
cancel
camera_alt

മു​ൻ വ​ർ​ഷ​ത്തെ സ്‌​പോ​ർ​ട്‌​സ് ഡേ​യി​ൽ​നി​ന്ന്

Listen to this Article

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ. ഇ​തി​നെ​ത്തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന കു​വൈ​ത്ത് സ്‌​പോ​ർ​ട്‌​സ് ദി​നം മാ​റ്റി​വെ​ച്ചു. പു​തി​യ തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച ശൈ​ഖ് ജാ​ബി​ർ അ​ൽ അ​ഹ്മ​ദ് പാ​ല​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം മാ​റ്റി​വെ​ക്കു​ക​യാ​ണെ​ന്ന് കു​വൈ​ത്ത് സ്‌​പോ​ർ​ട്‌​സ് ഫോ​ർ ഓ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ അ​ൽ മ​ഖ്‌​സീ​ദ് അ​റി​യി​ച്ചു. മോ​ശം കാ​ലാ​വ​സ്ഥ പ​രി​പാ​ടി​യു​ടെ സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ ന​ട​ത്തി​പ്പി​നെ ബാ​ധി​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും പൊ​തു സ്വ​ത്ത് സം​ര​ക്ഷി​ക്കാ​നും സം​ഘാ​ട​ക സ​മി​തി​യു​ടെ താ​ൽ​പ​ര്യം അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ൽ കാ​യി​ക വി​നോ​ദ​ങ്ങ​ളു​ടെ​യും ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്ക​ലും ല​ക്ഷ്യ​മി​ട്ടാ​ണ് സ്‌​പോ​ർ​ട്‌​സ് ദി​നം സം​ഘ​ടി​പ്പി​ച്ച​ത്. എ​ല്ലാ​വ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി പ​​ങ്കെ​ടു​ക്കാ​നും ആ​സ്വ​ദി​ക്കാ​നു​മാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. കാ​ലാ​വ​സ്ഥ സ്ഥി​ര​മാ​യി​ക്ക​ഴി​ഞ്ഞാ​ൽ, പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​ൽ മ​ഖ്‌​സീ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports dayPostponedgulfnewsKuwait
News Summary - Adverse weather conditions; Kuwait Sports Day postponed
Next Story