സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍ അതിനൂതന മാമോഗ്രാം സ്ക്രീനിങ്
text_fieldsസാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍ അതിനൂതന മാമോഗ്രാം സ്ക്രീനിങ് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസയും പ്രതിനിധികളും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രമുഖ ആരോഗ്യ ശൃംഖലയായ മെട്രോ മെഡിക്കൽ ഗ്രൂപ് സാല്‍മിയ സൂപ്പര്‍ മെട്രോ മെഡിക്കല്‍ സെന്ററില്‍ അതിനൂതന 3D എ.ഐ മാമോഗ്രാം സ്ക്രീനിങ് ആരംഭിച്ചു. കുവൈത്തില്‍ ആദ്യമായാണ് സ്വകാര്യ ആരോഗ്യ മേഖലയിൽ 3D മാമോഗ്രാം പരിശോധനാ സംവിധാനം നടപ്പിലാവുന്നത്.
നൂതന എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ സേവനം കുറഞ്ഞ വേദനയും ചുരുക്കം നടപടിക്രമ സമയവും 3D ഇമേജിങും വാഗ്ദാനം ചെയ്യുന്നു. 3.5 സെക്കൻഡ് മാത്രമാണ് ഒരു ഇമേജ് പൂര്‍ത്തിയാവാൻ ആവശ്യമുള്ളത്.
കുവൈത്തിലെ സ്ത്രീകള്‍ക്ക് മിതമായ നിരക്കില്‍ മാമോഗ്രാം പരിശോധന ലഭ്യമാക്കി, നേരത്തേയുള്ള കാൻസർ നിർണയം എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ഇത്തരം സേവനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ പറഞ്ഞു. ഗൈനക്കോളജി പരിശോധന, ബ്രെസ്റ്റ് അള്‍ട്ര സൗണ്ട്, മാമോഗ്രാം തുടങ്ങിയ മൂന്ന് സേവനങ്ങള്‍ക്കുമായി 50 ദീനാറിന്റെ പാക്കേജ് ലഭ്യമാണ്.
'എ.ഐ 3D മാമോഗ്രാം പരിശോധനക്ക് 30 ശതമാനവും ഡിസ്കൗണ്ടും ലഭിക്കും. ഇതിലൂടെ 50 ദീനാറിന്റെ മാമോഗ്രാം പരിശോധന ഇപ്പോള്‍ 35 ദീനാറിന് ലഭിക്കും. മികച്ച കുവൈത്തി, നോണ്‍ കുവൈത്തി ഡോക്ടർമാരും പ്രഗത്ഭരായ ടെക്നീഷന്മാരും അടങ്ങുന്ന പരിചയസമ്പത്തുള്ള സംഘം ഈ സേവനങ്ങൾക്കായി മെട്രോയില്‍ രൂപീകരിച്ചിട്ടുണ്ടെന്നു മെട്രോ അധികൃതർ അറിയിച്ചു.
10ാം വാര്‍ഷികത്തിന്റെ ഭാഗമായി മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ എല്ലാ ബ്രാഞ്ചുകളിലും ഫാര്‍മസികളിലും പ്രത്യേക ഓഫറുകള്‍ ലഭ്യമാണ്. ഡോക്ടര്‍ കണ്‍സൽട്ടേഷനുകള്‍ ഉള്‍പ്പെടെ എല്ലാ ബില്ലിംഗിനും 30 ശതമാനം കാഷ്ബാക്ക്, ഫാര്‍മസികളില്‍ എല്ലാ ബില്ലിങിനും 15ശതമാനം കാഷ്ബാക്ക്, ഒരു ദീനാർ മുതല്‍ 10 ദീനാർ വരെയുള്ള സമഗ്രമായ ഹെല്‍ത്ത് ലാബ് പാക്കേജുകള്‍ എന്നിവയും മെട്രോ മെഡിക്കല്‍ ഗ്രൂപ് വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

