വർഗീയ ഫാഷിസത്തിനെതിരെ ജനാധിപത്യ ചേരി ഒന്നിക്കണം -അഡ്വ. സജി ജോസഫ് എം.എൽ.എ
text_fieldsകെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസിൽ നൽകിയ സ്വീകരണത്തിൽ അഡ്വ. സജി ജോസഫ് എം.എൽ.എ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ തകര്‍ക്കാനും അതിന്മേല് വര്‍ഗീയതയുടെയും മത വിദ്വേഷത്തിന്റെയും കരിപുരട്ടാനും കപട ദേശീയത വളര്‍ത്തിക്കൊണ്ടുവരാനുമാണ് കേന്ദ്ര ഭരണവും അവര്‍ക്ക് നേതൃത്വം നല്കുന്ന സംഘ്പരിവാറും ശ്രമിക്കുന്നതെന്ന് അഡ്വ. സജി ജോസഫ് എം.എൽ.എ. കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നടക്കുന്ന ഇത്തരം ശ്രമങ്ങൾക്കെതിരെ ജനാധിപത്യ ചേരി ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒ.ഐ.സി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.കെ. ഖാലിദ് ഹാജി സംസാരിച്ചു. കെ.എം.സി.സി സംസ്ഥാന ജില്ല ഭാരവാഹികൾ പങ്കെടുത്തു. കുവൈത്ത് കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ടി.ടി. ഷംസു സ്വാഗതവും ട്രഷറർ എം.ആർ നാസർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

