Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ഡ്വ. പി ​ജോ​ൺ...

അ​ഡ്വ. പി ​ജോ​ൺ തോ​മ​സി​നു യാ​ത്ര​യ​യ​പ്പു ന​ൽ​കി

text_fields
bookmark_border
P. John Thomas
cancel
camera_alt

അ​ഡ്വ.​പി. ജോ​ൺ തോ​മ​സി​ന് തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ ഉ​പ​ഹാ​രം ഫാ​ദ​ർ എ​ബി മ​ട്ട​ക്ക​ൽ കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ ജീ​വി​ത​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്കു​പോ​കു​ന്ന അ​ഡ്വ. പി ​ജോ​ൺ തോ​മ​സി​നും കു​ടും​ബ​ത്തി​നും തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി. പ്ര​സി​ഡ​ന്റ്‌ റെ​ജി കൊ​രു​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​ത്ത് സെ​ന്റ് പീ​റ്റേ​ഴ്‌​സ് ക്നാ​നാ​യാ വി​കാ​രി ഫാ​ദ​ർ എ​ബി മ​ട്ട​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ക്ഷാ​ധി​കാ​രി കെ.​എ​സ്. വ​ർ​ഗീ​സ്, കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി തോ​മ​സ് പ​ള്ളി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് വി. ​കൊ​ട്ടാ​രം, പി.​ആ​ർ.​ഒ ഷി​ജു ആ​ല​പ്പാ​ട്, ജോ.​സെ​ക്ര​ട്ട​റി ബൈ​ജു ജോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എ​സ്. വ​ർ​ഗീ​സ് അ​ഡ്വ. ജോ​ൺ തോ​മ​സി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു. തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ ഉ​പ​ഹാ​രം ഫാ​ദ​ർ എ​ബി മ​ട്ട​ക്ക​ൽ ജോ​ൺ തോ​മ​സി​നു ന​ൽ​കി. ക്രി​സ്റ്റി അ​ല​ക്സാ​ണ്ട​ർ, ശി​വ കു​മാ​ർ തി​രു​വ​ല്ല, അ​ല​ക്സ് ക​റ്റൊ​ട്, ടി​ൻ​സി ഇ​ടു​ക്കി, സ​ജി പൊ​ടി​യാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellKuwaitP. John Thomas
News Summary - Adv. P. John Thomas was given farewell
Next Story