അഡ്വ. നജ്മ തബ്ഷീറക്ക് സ്വീകരണം നൽകി
text_fieldsഅഡ്വ. നജ്മ തബ്ഷീറക്ക് കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ എത്തിയ അഡ്വ. നജ്മ തബ്ഷീറക്ക് കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
ഫർവാനിയ ഗ്രീൻ പെപ്പർ റെസ്റ്റാറന്റ് ഹാളിൽ നടന്ന ‘ഡിന്നർ ആൻഡ് ഡയലോഗ്സ് വിത്ത് നജ്മ തബ്ഷീറ’ എന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് റാഫി ആലിക്കൽ അധ്യക്ഷതവഹിച്ചു. കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ തങ്ങൾ പരിപാടി ഉദ്ഘാടനംചെയ്തു. നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നിർവഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റ് റഊഫ് മഷ്ഹൂർ തങ്ങൾ, ജില്ല പ്രസിഡന്റ് അജ്മൽ വേങ്ങര, ജില്ല ആക്ടിംഗ് ജനറൽ സെക്രട്ടറി ഷാഫി ആലിക്കൽ, വനിത വിംഗ് പ്രസിഡന്റ് ശഹീമ ഫാത്തിമ, വനിത ജനറൽ സെക്രട്ടറി ഫാത്തിമ സഹ്റ, ട്രഷറർ ഫാത്തിമ അബ്ദുൽ അസീസ് എന്നിവർ ആശംസകൾ നേർന്നു. മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം നജ്മ തബ്ഷീറക്ക് കൈമാറി. സലാം തിരൂർക്കാട്, സലീം രാമപുരം, അഷ്ഫാക്ക് വലമ്പൂർ, അഷറഫ് വെങ്ങാട്, റഷീദ് കൊഴിഞ്ഞിൽ, നിയാസ് പരിയാപുരം എന്നിവർ നേതൃത്വം നൽകി.
സിറാജ് ചട്ടിപ്പറമ്പ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി സാദിഖ് വാരിയെതൊടി സ്വാഗതവും വൈസ് പ്രസിഡന്റ് മുസ്തഫ ചട്ടിപ്പറമ്പ് നന്ദിയും പറഞ്ഞു.

