അഡ്വ. ജോർജ് തോമസിന് സ്വീകരണം
text_fieldsഅഡ്വ. ജോർജ് തോമസിന് ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജോർജ് തോമസിന് ഒ.ഐ.സി.സി കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റി സ്വീകരണം നൽകി. അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എബി വാരികാട് ഉദ്ഘാടനം ചെയ്തു.ആലപ്പുഴ ജില്ല കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജോയ് ജോൺ തുരുത്തിക്കര, സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല, ജോസ് നൈനാൻ, വിധു കുമാർ, അക്ബർ വയനാട്, ബൈജു ഇടുക്കി, ജലീൽ തൃപ്രയാർ, റസാഖ് ചെറുതുരുത്തി, റിജോ കോശി, ബത്താർ വൈക്കം, ഇസ്മായിൽ കൂനത്തിൽ, ശിവൻകുട്ടി, ഷബീർ റാഹത് മൻസിൽ തുടങ്ങിയവർ ആശംസ നേർന്നു. ആലപ്പുഴ ജില്ല കമ്മിറ്റിയുടെ ഉപഹാരം അഡ്വ. ജോർജ് തോമസിന് കൈമാറി.
ആലപ്പുഴ യൂത്ത് വിങ് പ്രസിഡന്റ് മനോജ് റോയ് നന്ദി പറഞ്ഞു. അബ്ദുൽ റഹ്മാൻ പുഞ്ചിരി, ബാബു പനമ്പള്ളി, ജോൺസി സാമുവേൽ, ബിജി പള്ളിക്കൽ, ഹരി പത്തിയൂർ, കുര്യൻ തോമസ്, ജോൺ തോമസ്, വിജോ പി. തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

