'അടൂരോണം' ഫ്ലയർ പ്രകാശനം ചെയ്തു
text_fieldsഅടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ ‘അടൂരോണം’ ഫ്ലയർ പ്രകാശനത്തിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്തിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിക്കും. അടൂരോണം 2022 എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ ഫ്ലയറിന്റെ പ്രകാശനം പ്രസിഡന്റ് ജിജു മോളേത്ത് ഉപദേശകസമിതി അംഗം മാത്യൂസ് ഉമ്മന് നൽകി നിർവഹിച്ചു. സെപ്റ്റംബർ 23ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയാകും.
അടൂർ എൻ.ആർ.ഐ ഫോറം-കുവൈത്ത് ചാപ്റ്റർ അടൂർ ഭാസി പുരസ്കാരം ചലച്ചിത്ര നടൻ ഉണ്ണി മുകുന്ദനും നവാഗത സംവിധായകനുള്ള പുരസ്കാരം വിഷ്ണു മോഹനും സമ്മാനിക്കും. ചലച്ചിത്ര പിന്നണി ഗായകൻ ഇഷാൻ ദേവും മഴവിൽ മനോരമ സൂപ്പർ4 വിന്നർ രൂത്ത് ടോബിയും കുവൈത്തിന്റെ സ്വന്തം ഗായിക അംബിക രാജേഷും ഗാനമേള, അവതരിപ്പിക്കും. തിരുവാതിര, സാസ്കാരിക ഘോഷയാത്ര, ഡാൻസ്, ചെണ്ടമേളം തുടങ്ങിയ കലാപരിപാടികളും നടക്കും.
ഫ്ലയർ പ്രകാശനച്ചടങ്ങിൽ അടൂരോണം കൺവീനർ ബിജോ പി. ബാബു, വൈസ് പ്രസിഡന്റ് കെ.സി. ബിജു, ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം, പി.ആർ.ഒ ആദർശ് ഭുവനേശ്, സുവനീർ കൺവീനർ ഷൈജു അടൂർ, പ്രോഗ്രാം കൺവീനർ ജയൻ ജനാർദനൻ, കമ്മിറ്റി അംഗങ്ങളായ ബിനു പൊടിയൻ, ഷഹീർ മൈദീൻകുഞ്ഞ്, ജയകൃഷ്ണൻ, ബിനോയി ജോണി, ജിതിൻ മാത്യു എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

