അടൂരോണം സെപ്റ്റംബർ 22ന്; ഒരുക്കങ്ങൾ തുടങ്ങി
text_fieldsഅടൂരോണം കൂപ്പൺ പ്രകാശനം പ്രസിഡന്റ് ശ്രീകുമാർ എസ്. നായർ കാരുണ്യ കൺവീനർ
റിജോ കോശിക്ക് നല്കി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ ഓണാഘോഷം ഒരുക്കങ്ങൾ തുടങ്ങി.‘അടൂരോണം- 2023’ എന്ന പേരിൽ സെപ്റ്റംബർ 22ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് ആഘോഷം. ഓണസദ്യയുടെ കൂപ്പൺ പ്രകാശനം പ്രസിഡന്റ് ശ്രീകുമാർ എസ്. നായർ കാരുണ്യ കൺവീനർ റിജോ കോശിക്ക് നല്കി നിർവഹിച്ചു.
അടൂരോണം കൺവീനർ കെ.സി. ബിജു, ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം, കൂപ്പൺ കൺവീനർ ജോൺ മാത്യു, സുവനീർ കൺവീനർ മനീഷ് തങ്കച്ചൻ, പോഗ്രാം കൺവീനർ സി.ആർ. റിൻസൺ, ഫുഡ് കമ്മിറ്റി കൺവീനർ ഷഹീർ മൈദീൻ കുഞ്ഞ്, ട്രാൻസ്പോർട്ടേഷൻ കൺവീനർ ജയകൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ ഷൈജു അടൂർ, ജയൻ ജനാർദനൻ, വിഷ്ണുരാജ്, വിനു ദിവാകരൻ എന്നിവർ സംസാരിച്ചു.
‘അടൂരോണം- 2023’ ആഘോഷത്തിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.ചലച്ചിത്ര പിന്നണി ഗായകരായ ലിബിൻ, അക്ബർ, ശ്വേത, കുവൈത്തിലെ ഗായിക അംബിക എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, തിരുവാതിര, സാംസ്കാരിക ഘോഷയാത്ര,ഡാൻസ്, ചെണ്ടമേളം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.

