അടൂർ എൻ.ആർ.ഐ ഫോറം പൊതുയോഗവും യാത്രയയപ്പും സംഘടിപ്പിച്ചു
text_fieldsഅടൂർ എൻ.ആർ.ഐ ഫോറം അംഗങ്ങൾ യോഗത്തിൽ
കുവൈത്ത് സിറ്റി: അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ അർധവാർഷിക പൊതുയോഗവും യാത്രയയപ്പും അബ്ബാസിയ നൈസ് ഫ്രഷ് റസ്റ്റാറന്റ് ഹാളിൽ നടന്നു. പ്രസിഡന്റ് കെ.സി ബിജു അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി റോയി പാപ്പച്ചൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ജോയന്റ് ട്രഷറർ ബിജു കോശി പ്രവർത്തനവർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കോശി മാത്യൂവിനും കുടുംബത്തിനും, ജോയ് മുല്ലംതാനും കുടുംബത്തിനും യോഗത്തിൽ യാത്രയയപ്പ് നൽകി. ബിജോ പി. ബാബു, ശ്രീകുമാർ എസ്. നായർ, മാത്യൂസ് ഉമ്മൻ, റിജോ കോശി എന്നിവർ ആശംസ നേർന്നു. ബിനു ജോണി സ്വാഗതവും പി.ജെ. ജ്യോതിഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

