അടൂർ എൻ.ആർ.ഐ ഫോറം ഓണാഘോഷം
text_fieldsഅടൂർ എൻ.ആർ.ഐ ഫോറം ഓണാഘോഷത്തിൽ ബാബു ഫ്രാൻസിസ് തിരികൊളുത്തുന്നു
കുവൈത്ത് സിറ്റി: അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ അടൂരോണം-2025 എന്ന പേരിൽ 20ാം വാർഷികവും, ഓണാഘോഷവും സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.സി. ബിജു അധ്യക്ഷത വഹിച്ചു. അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി ഉദ്ഘാടനം ചെയ്തു. ബാബു ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് ശ്രീകുമാർ എസ്. നായർ എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ ബിജോ പി. ബാബു സ്വാഗതവും ജനറൽ സെക്രട്ടറി റോയി പാപ്പച്ചൻ നന്ദിയും രേഖപ്പെടുത്തി.
അടൂർ എൻ.ആർ.ഐ ഫോറം ഓണാഘോഷത്തിൽ
പങ്കെടുത്ത അംഗങ്ങൾ
സുവനീർ ബാബു ഫ്രാൻസിസ് സുവനീർ കൺവീനർ ശ്രീകുമാർ എസ്. നായർക്ക് നൽകി പ്രകാശനം ചെയ്തു. സംഘടനയുടെ 20ാം വാർഷികത്തോട് അനുബന്ധിച്ച് നിർമിച്ചുനൽകുന്ന ഭവനപദ്ധതിയുടെ ഉദ്ഘാടനം മുതിർന്ന അംഗം മാത്യുസ് ഉമ്മൻ നിർവഹിച്ചു. അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ഭവിത ബ്രൈറ്റ് മൊമന്റോ നല്കി. നിറക്കൂട്ട് ചിത്രരചന മത്സരത്തിൽ വിജയകളായ കുട്ടികൾക്ക് ശ്രീകുമാർ വല്ലന, ജസ്നി ഷമീർ എന്നിവർ ട്രോഫി നൽകി ആദരിച്ചു. ‘അടൂർ ഓപൺ 2025’ ഫ്ലയർ പ്രകാശം ഡോ. ട്വിങ്കിൾ രാധാകൃഷ്ണൻ നിർവഹിച്ചു. സാംസ്കാരിക ഘോഷയാത്ര, അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ, അത്ത പൂക്കളം, തിരുവാതിര, നൃത്തം, ചെണ്ടമേളം, നാടൻപാട്ട്, കളരിപയറ്റ്, കൈകൊട്ടികളി, സംഗീത വിരുന്ന് എന്നിവയാൽ ആഘോഷം ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

