അടൂർ എൻ.ആർ.െഎ ഫോറം കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈൻ ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറ് അനു പി. രാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജിജു മോളേത്ത് സ്വാഗതവും ജനറൽ സെക്രട്ടറി കെ.സി. ബിജു നന്ദിയും പറഞ്ഞു. ഉപദേശക സമിതി അധ്യക്ഷൻ ശ്രീകുമാർ എസ്. നായർ ആശംസ നേർന്നു.
ജനറൽ സെക്രട്ടറി കെ.സി. ബിജു വാർഷിക റിപ്പോർട്ടും ട്രഷറർ അനീഷ് എബ്രഹാം കണക്കും ബിനു പൊടിയൻ ജീവകാരുണ്യ റിപ്പോർട്ടും ജോയി ജോർജ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് ഉപദേശക സമിതി ചെയർമാൻ ശ്രീകുമാർ എസ്. നായർ വരണാധികാരിയായ യോഗത്തിൽ 2021 പ്രവർത്തന വർഷത്തെ ഭാരവാഹികളായി അനു പി. രാജൻ (പ്രസി), ജിജു മോളേത്ത് (വൈസ് പ്രസി), കെ.സി. ബിജു (ജന. സെക്ര), അനീഷ് എബ്രഹാം (ട്രഷ), ആദർശ് ഭുവനേശ് (ജോ. സെക്ര), അജോ സി. തോമസ് (ജോ. ട്രഷ), ദീപു മാത്യു (പി.ആർ.ഒ), ജോയി ജോർജ് (ഓഡിറ്റർ), ശ്രീകുമാർ എസ്. നായർ (ചെയർ), മാത്യൂസ് ഉമ്മൻ, ബിജോ പി. ബാബു (ഉപദേശക സമിതി അംഗങ്ങൾ), സാം സി. വിളനിലം, റിജു വർഗീസ്, ബിജു ഡാനിയേൽ, റിജോ കോശി, വില്യം കുഞ്ഞുകുഞ്ഞ്, ഷഹീർ മൈതീൻകുഞ്ഞ്, ആനന്ദ് പ്രകാശ്, ക്രിസ്റ്റി ഡാനിയേൽ, ബിനു പൊടിയൻ, വിഷ്ണുരാജ്, എ.ജി. സുനിൽകുമാർ, വിനു ദിവാകരൻ, ബിജു കോശി, ആശ ശാമുവേൽ, സുജ സുനിൽ (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.