അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ ഭാരവാഹികളായി
text_fieldsകെ.സി. ബിജു, റോയ് പാപ്പച്ചൻ, സുനിൽകുമാർ
കുവൈത്ത് സിറ്റി: അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ 2025 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ പ്രസിഡന്റ് ബിജോ പി. ബാബു അധ്യക്ഷത വഹിച്ചു.
കലണ്ടർ മാത്യുസ് ഉമ്മൻ കോശി മാത്യുവിന് നല്കി പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് റിജോ കോശി സ്വാഗതവും ജനറൽ സെക്രട്ടറി റോയി പാപ്പച്ചൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ.സി. ബിജു (പ്രസിഡന്റ്), ശ്രീകുമാർ എസ്. നായർ (വൈസ് പ്രസിഡന്റ്), റോയി പാപ്പച്ചൻ (ജനറൽ സെക്രട്ടറി), എ.ജി. സുനിൽ കുമാർ (ട്രഷറർ), വിഷ്ണു രാജ് (ജോയിന്റ് സെക്രട്ടറി), ബിജു കോശി (ജോയിന്റ് ട്രഷറർ), സി.ആർ. റിൻസൺ (പി.ആർ.ഒ), ബിജി തങ്കച്ചൻ (ഓഡിറ്റർ), അനു പി. രാജൻ, റിജോ കോശി, ജോൺ മാത്യു, വില്യംകുഞ്ഞ്, ഷിബു മത്തായി, ഷഹീർ മൈദീൻകുഞ്ഞ്, ആഷ സാമുവൽ, സാംസി സാം, ബിനു ജോണി, ജയകൃഷ്ണൻ, സജു മാത്യൂ, പി.ജി. ജ്യോതിഷ്, അരുൺ രാജ് (പ്രവർത്തക സമിതിയംഗങ്ങൾ).
ഉപദേശക സമിതിയിലേക്ക് ബിജോ.പി.ബാബു (ചെയർമാൻ) മാത്യൂസ് ഉമ്മൻ, ബിജു ഡാനിയേൽ എന്നിവരെയും തെരഞ്ഞെടുത്തു. ഉപദേശക സമിതി ചെയർമാൻ ശ്രീകുമാർ എസ്. നായർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

