അടൂർ എൻ.ആർ.ഐ ഫോറം ഇഫ്താർ സംഗമം
text_fieldsഅടൂർ എൻ.ആർ.ഐ ഫോറം ഇഫ്താർ സംഗമം ഫാ.ജോമോൻ ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ ഇഫ്താർ സംഗമം മംഗഫ് കലാസദൻ ഹാളിൽ നടന്നു. സംഗമം ഫാ.ജോമോൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സി ബിജു അധ്യക്ഷത വഹിച്ചു. സമീർ മുഹമ്മദ് കൊക്കൂർ റമദാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി റോയി പാപ്പച്ചൻ സ്വാഗതവും കായിക വിഭാഗം കൺവീനർ ബിനു ജോണി നന്ദിയും പറഞ്ഞു.
ഉപദേശക സമിതി ചെയർമാൻ ബിജോ പി.ബാബു, ഇഫ്താർ സംഗമം കൺവീനർ ഷഹീർ മൈദീൻ കുഞ്ഞ്, വനിത വിഭാഗം കൺവീനർ ആശ ശമുവേൽ, മാത്യൂസ് ഉമ്മൻ, അനു.പി.രാജൻ, ബിജു ഡാനിയേൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

