അടൂർ എൻ.ആർ.ഐ ഫോറം ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായി
text_fieldsഅടൂർ എൻ.ആർ.ഐ ഫോറം ബാഡ്മിന്റൺ ടൂർണമെന്റ് വിജയികളും സംഘാടകരും
കുവൈത്ത് സിറ്റി: അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ ‘അടൂർ ഓപൺ -2025’ എന്ന പേരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. അഹ്മദി ഐ സ്മാഷ് ബാഡ്മിന്റൺ കോർട്ടിൽ നടത്തിയ മത്സരത്തിൽ ഓപൺ കാറ്റഗറി വിഭാഗത്തിൽ നവീൽ - പർവേഷ് ടീം ഒന്നാം സ്ഥാനം നേടി. അഖിൽ തുളസി-അഖിൽ രണ്ടാം സ്ഥാനം നേടി. വെറ്ററൻസ് വിഭാഗത്തിൽ ഷഹീൽ-പ്രതാപ് വിജയികളായി. ടിനു-മുഹമ്മദ് രണ്ടാം സ്ഥാനം നേടി. അഡ്വാൻസ് വിഭാഗത്തിൽ ഫ്രാൻസിസ് - റെമീൽ ഒന്നാം സ്ഥാനം നേടി.. റഷീദ്-കുമാരൻ രണ്ടാം സ്ഥാനം നേടി.
ഇന്റർ മീഡിയ വിഭാഗത്തിൽ ബേസിൽ-ജാർഡ് ഒന്നാം സ്ഥാനം നേടി. മഹബൂബ് -ജെഷ് ജോസഫ് രണ്ടാം സ്ഥാനം നേടി. ലോവർ ഇന്റർ മീഡിയ വിഭാഗത്തിൽ റിഫായി- ഗോപി ഒന്നാം സ്ഥാനം നേടി. ശരത്-മനു ടീം രണ്ടാം സ്ഥാനം നേടി. പ്രസിഡന്റ് കെ.സി ബിജുവിന്റെ അധ്യക്ഷതയിൽനടന്ന സമ്മാനദാന ചടങ്ങിൽ അടൂർ എൻ.ആർ.ഐ ഫോറം ഭാരവാഹികളായ ശ്രീകുമാർ എസ്.നായർ, ബിജോ.പി.ബാബു,റോയി പാപ്പച്ചൻ,സുനിൽകുമാർ എ.ജി,അജോ സി.തോമസ്, രഞ്ചിത്ത് സിങ്, റിജോ കോശി, വിഷ്ണു രാജ്, ബിനു ജോണി, ജോൺ മാത്യു, ഷഹീർ മൈദീൻ കുഞ്ഞ്, ബിജു കോശി, ജയകൃഷ്ണൻ, ജ്യോതിഷ് പി.ജെ, റിൻസൺ സി.ആർ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

