Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടൂർ എൻ.ആർ.ഐ ഫോറം; ദുരിതാശ്വാസ സാധനങ്ങൾ കൈമാറി

text_fields
bookmark_border
അടൂർ എൻ.ആർ.ഐ ഫോറം; ദുരിതാശ്വാസ സാധനങ്ങൾ കൈമാറി
cancel
camera_alt

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം സ്റ്റെല്ല തോമസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി കുഴികാല എന്നിവരോടൊപ്പം അടൂർ എൻ.ആർ.ഐ ഫോറം ഭാരവാഹികൾ

അടൂർ: ദുരിതബാധിതരെ സഹായിക്കുന്നതിനായി അടൂർ എൻ.ആർ.ഐ ഫോറത്തിന്റെ നേതൃത്വത്തിൽ ശേഖരിച്ച ദുരിതാശ്വാസ സാധനങ്ങൾ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന് കൈമാറി.

മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സ്റ്റെല്ല തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി കുഴികാല, പഞ്ചായത്ത് സെക്രട്ടറി സുമ ഭായി എന്നിവർ പഞ്ചായത്തിനുവേണ്ടി ദുരിതാശ്വാസ സാധനങ്ങൾ ഏറ്റുവാങ്ങി.

അടൂർ എൻ.ആർ.ഐ ഫോറം ജനറൽ സെക്രട്ടറി റോയി പാപ്പച്ചൻ, എക്സ് എൻ.ആർ.ഐ കോഓഡിനേറ്റർ ഷിബു മത്തായി, ബിജോ പി. ബാബു, സി.ആർ. റിൻസൺ,റിജു വർഗീസ്, ബിജു ഡാനിയേൽ, ക്രിസ്റ്റി ഡാനിയേൽ, ബോവസ് യോഹന്നാൻ, ആര്യ ബാലൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. അന്നധാന്യങ്ങൾ, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ശുചിത്വോപകരണങ്ങൾ തുടങ്ങിയ അവശ്യസാധനങ്ങളാണ് കൈമാറിയത്. ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലേക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവ വിതരണം ചെയ്യും. അടൂർ എം.എൽ.എ അഡ്വ. സി.വി. ശാന്തകുമാറിന്റെ നിർദേശാനുസരണം പന്തളം മുടിയറക്കോണം എം.ടി.എൽ.പി.എസ് സ്കൂളിൽ ആശാ വർക്കർമാർക്ക് ദുരിതാശ്വാസ സാധനങ്ങൾ കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Adoor NRI Forum
Next Story