Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 591 പേരുടെ വിലാസം നീക്കി
text_fieldsbookmark_border
കുവൈത്ത് സിറ്റി: താമസം മാറിയിട്ടും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത 591 പേരുടെ വിലാസം നീക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) അറിയിച്ചു. ഇവർ ഒരു മാസത്തിനുള്ളിൽ പാസി ആസ്ഥാനം സന്ദർശിച്ചോ സഹൽ ആപ്ലിക്കേഷൻ വഴിയോ താമസ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യണം.
വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ 100 ദീനാര്‍ വരെ പിഴ ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. റിയൽ എസ്റ്റേറ്റ് ഉടമകൾ നൽകിയ വിവരങ്ങള്‍, ഇവർ നേരത്തേ താമസിച്ച കെട്ടിടങ്ങൾ പൊളിക്കൽ എന്നിവയെ തുടർന്നാണ് നടപടി. താമസ വിലാസം നീക്കം ചെയ്തവരുടെ വിവരങ്ങള്‍ പാസിയുടെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Next Story

