ലഹരി വ്യാപനം; കർശന നടപടി വേണം - കെ.എം.സി.സി
text_fieldsകുവൈത്ത് കെ.എം.സി.സി യോഗം
കുവൈത്ത് സിറ്റി: ലഹരിയുടെ വ്യാപനം കേരളത്തിന് വൻ ഭീഷണിയാെണന്നും ഈ വിഷയത്തിൽ പ്രവാസികളുടെ ആശങ്കകൾ അധികൃതർ മനസ്സിലാക്കണമെന്നും അടിയന്തരമായി സർക്കാർ ഇടപെടണമെന്നും കുവൈത്ത് കെ.എം.സി.സി ആവശ്യപ്പെട്ടു. മദ്യഷാപ്പുകൾ തുടങ്ങുന്നതിന്റ നിയന്ത്രണം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽനിന്നു എടുത്ത് കളഞ്ഞതാണ് വ്യാപനത്തിന്റ കാരണം.
മയക്കുമരുന്നു ലോബികൾ കേരളത്തിൽ വ്യാപിച്ചിരിക്കുന്നു. സ്കൂളുകളിൽ കുട്ടികളെ മയക്ക്മരുന്ന് കെണിയിൽപ്പെടുത്തുന്ന സാഹചര്യം വ്യാപകമാക്കുന്നതിൽ യോഗം ഉൽകണ്ഠ രേഖപ്പെടുത്തി. ഈ പോരാട്ടത്തിൽ വിവിധ സംഘടനകൾ സമൂഹവികാരത്തോടപ്പം നിൽക്കണമെന്നും മയക്കുമരുന്നു മാഫിയകളെ രാഷ്ട്രീയ മുഖം നോക്കാതെ ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ഭരണഘടനാ സംരക്ഷണത്തിനും ഇന്ത്യൻ ജനതക്ക് വേണ്ടിയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ജോഡോ യാത്രക്കു കുവൈത്ത് കെ.എംസി.സി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. യോഗത്തിൽ കെ.എംസി.സി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. ഡോ. ഖാസി മുൽ ഖാസിമി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.ടി.പി അബ്ദുറഹ്മാൻ, വൈസ് പ്രസിന്റ് എൻ.കെ. ഖാലിദ് ഹാജി, കോഴിക്കോട് ജില്ല പ്രസിഡന്റ് ഫാസിൽ കൊല്ലം,
റസീൻ, അബ്ദു കടവത്ത്, റഫീക്ക് ഒളവറ, റഷീദ് ഒന്തത്ത്, സൽമാൻ, സെമീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റസാക് പേരാമ്പ്ര സ്വാഗതവും ഗഫൂർ മുക്കാട്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

