കുട്ടികളുടെ കോവിഡ് ചികിത്സയിൽ നേട്ടം കൈവരിച്ച് അദാൻ ആശുപത്രി
text_fieldsകുവൈത്ത് സിറ്റി: കുട്ടികളിലെ കോവിഡ് ചികിത്സയിൽ നിർണായക നേട്ടം കൈവരിച്ച് കുവൈത്തിലെ അദാൻ ആശുപത്രി. എക്സ്ട്രാ കോർപറീൽ മെമ്പ്രയിൻ ഒാക്സിജനേഷൻ (ECMO) ഉപയോഗിച്ചുള്ള ചികിത്സയിൽ വിജയിച്ചാണ് അദാൻ ആശുപത്രി അഭിമാന നേട്ടം കൊയ്തതെന്ന് അഹ്മദി മെഡിക്കൽ ഡിസ്ട്രിക്ട് മേധാവി ഡോ. അഹ്മദ് അൽ ശത്തി കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു. ഇൗ ചികിത്സ അപൂർവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിലാണ് എട്ടുവയസ്സുകാരിക്ക് ചികിത്സ നടത്തിയത്.
കൊറോണ വൈറസ് ബാധയും ശ്വാസകോശത്തിൽ അണുബാധയുമുള്ള കുട്ടി രണ്ടാഴ്ചയായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ ഗുരുതരാവസ്ഥ പിന്നിട്ട് കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണെന്ന് ഡോ. അഹ്മദ് അൽ ശത്തി പറഞ്ഞു. എക്മോ ചികിത്സ കൂടുതൽ കേസുകളിലേക്ക് വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
