അഡ്ഹോക് കമ്മിറ്റി യോഗം ചേർന്നു; മനുഷ്യാവകാശ വിഷയത്തിൽ കൂടുതൽ ഇടപെടൽ നടത്താൻ കുവൈത്ത്
text_fieldsമനുഷ്യാവകാശ അഡ്ഹോക്ക് കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: മനുഷ്യാവകാശ വിഷയത്തിൽ കൂടുതൽ ഇടപെടൽ നടത്താൻ കുവൈത്ത്. വിഷയം പരിശോധിക്കുന്നതിനായി രൂപത്കരിച്ച അഡ്ഹോക് കമ്മിറ്റി യോഗംചേർന്നു. മനുഷ്യാവകാശ പ്രശ്നങ്ങൾ ശക്തിപ്പെടുത്താൻ ദൃഢനിശ്ചയം ചെയ്ത രാജ്യമാണ് കുവൈത്തെന്നും സുതാര്യത, ഉത്തരവാദിത്തം എന്നീ നയത്തിന്റെ ഭാഗമായാണ് ഇത്തരം ശ്രമങ്ങളെന്നും നയതന്ത്രജ്ഞർ ചൂണ്ടിക്കാട്ടി.
മനുഷ്യാവകാശ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ ശ്രമങ്ങളിൽ ഐക്യരാഷ്ട്രസഭയുമായും മറ്റു പ്രസക്തമായ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും സഹകരണം വർധിപ്പിക്കേണ്ടതുണ്ടെന്നും മനുഷ്യാവകാശ കാര്യ സഹമന്ത്രി ശൈഖ ജവഹർ അസ്സബാഹ് പറഞ്ഞു.
മനുഷ്യാവകാശ പ്രശ്നങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളുമായി ബന്ധപ്പെട്ടവ എന്നിവ കൈകാര്യം ചെയ്യുന്ന വിവിധ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന വേദിയാണ് അഡ്ഹോക് കമ്മിറ്റിയെന്ന് ആരോഗ്യ മന്ത്രാലയം വിദേശ ആരോഗ്യ സേവനങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഹാഷിം കലന്ദർ പറഞ്ഞു.
മനുഷ്യാവകാശ സംരക്ഷണത്തിനൊപ്പം ദേശീയ അവബോധം സൃഷ്ടിക്കുകയും കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് പബ്ലിക് അതോറിറ്റി ഫോർ ഡിസെബിലിറ്റി അഫയേഴ്സ് ആക്ടിങ് ഡയറക്ടർ ജനറൽ വഫ അൽ മഹാന പറഞ്ഞു.
ദേശീയ സഹകരണം നിലനിർത്തുകയാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് സാമൂഹിക കാര്യ മന്ത്രാലയത്തിലെ ജുവനൈൽ കെയർ വിഭാഗം മേധാവി ഡോ. ജാസിം അൽ കന്ദരി പറഞ്ഞു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഇത് നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

